web analytics

കുവൈറ്റിൽ മരിച്ച 31 പേരുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തി; ഇനി പൊതുദർശനം

കൊച്ചി: കുവൈറ്റിൽ മരിച്ച മലയാളികളുടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. രാവിലെ 10.25 നാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിയത്. എയർ ഫോഴ്സിൻ്റെ സി 30 ജെ വിമാനത്തിലാണ് 23 മലയാളികളുടെയും, 7 തമിഴ് നാട്ടുകാരുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹങ്ങൾ കൊണ്ടുവന്നത്.(kuwait tragedy; dead bodies reached at kochi airport)

മൃതദേഹങ്ങൾ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും മറ്റു മന്ത്രിമാരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങും. വിമാനത്താവളത്തിൽ പൊതു ദർശനത്തിന് ശേഷം ഇവിടെ സജ്ജമാക്കിയ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും.

കുവൈറ്റിലേക്കു സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി പോകേണ്ടിയിരുന്ന മന്ത്രി വീണാ ജോർജ് കേന്ദ്രാനുമതി കിട്ടാതിരുന്നതിനാൽ അവസാനനിമിഷം യാത്ര ഉപേക്ഷിച്ചു. നിയമസഭാ സമുച്ചയത്തിൽ 14ന് രാവിലെ 9.30നു നടക്കേണ്ടിയിരുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ടു മൂന്നിലേക്കു മാറ്റി.

തെക്കൻ കുവൈറ്റിലെ മംഗഫിലിൽ തൊഴിലാളികൾ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി കുവൈറ്റ് അധികൃതർ സ്ഥിരീകരിച്ചു. ഇതര സംസ്ഥാനക്കാരായ 21 പേരുൾപ്പെടെ ആകെ 45 ഇന്ത്യക്കാരാണു മരിച്ചതെന്നാണു കുവൈത്ത് പുറത്തുവിട്ട കണക്ക്.

കുവൈത്തിൽ മരിച്ച ഇതരസംസ്ഥാനക്കാരുടെ പട്ടികയിൽ ഉൾപ്പെട്ട ഡെന്നി ബേബി കൊല്ലം കരുനാഗപ്പള്ളി ആലുംതറമുക്ക് സ്വദേശിയാണ്. നാലുവർഷം മുൻപാണു കുവൈത്തിലെക്ക് പോയത്. സംസ്കാരം മുംബൈയിൽ നടക്കും. 9 മലയാളികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നു നോർക്ക അറിയിച്ചു.

Read Also: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; വീട്ടുകാർക്കൊപ്പം പോകില്ലെന്ന് പരാതിക്കാരിയായ യുവതി; എയർപോർട്ടിൽ തിരിച്ചെത്തിച്ചു, ദില്ലിയിലേക്ക് മടങ്ങി

Read Also: വെറും 35 രൂപ മുതൽ ടിക്കറ്റ്; 250 കിലോമീറ്റര്‍ വേഗത, ഇന്ത്യക്ക് സമ്മാനമായി മറ്റൊരു കിടിലൻ ട്രെയിൻ പുറത്തിറക്കാനൊരുങ്ങി റയിൽവേ !

Read Also: ടോ​ൾ പ്ലാ​സ​ക​ളി​​ലെ ഫാ​സ്​ ടാ​ഗ്​ സാ​​ങ്കേ​തി​ക​വി​ദ്യ പ​രി​ഷ്ക​രിക്കാനൊരുങ്ങി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

Related Articles

Popular Categories

spot_imgspot_img