കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങോടു കൂടി രക്ഷപ്പെട്ട കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതിയെ പിടികൂടി. തമിഴ്നാട് സ്വദേശിയായ സന്തോഷിനെയാണ് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എറണാകുളം കുണ്ടന്നൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.(kuruva gang member in police custody)
ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴിയാണ് കസ്റ്റഡിയിൽ നിന്ന് ഇയാൾ ചാടി പോയത്. തുടർന്ന് കുണ്ടന്നൂർ പ്രദേശത്തുള്ള ചതുപ്പിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. രക്ഷപ്പെട്ട ഇടത്തു സ്കൂബ സംഘവും ഫയർ ഫോഴ്‌സും 50 അംഗ പൊലീസ് സംഘവുമാണ് തെരച്ചിൽ നടത്തിയത്. തുടർന്ന് 4 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ഇയാൾ പിടിയിലായത്.
അതേസമയം, സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെയും മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ സന്തോഷിനെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന് പൊലീസ് പറഞ്ഞു.
കൊച്ചിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ തീപിടുത്തം;ഒരാൾക്ക് ദാരുണാന്ത്യം