കുലേ മദിമേ; മുപ്പതുവര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ച്  മാതാപിതാക്കള്‍; വന്നത് അമ്പതിലധികം ആലോചനകൾ; സംഭവം തുളുനാട്ടില്‍

ബംഗളൂരു: മുപ്പതുവര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ച്  മാതാപിതാക്കള്‍!. ദക്ഷിണ കര്‍ണാടകയിലെ പുത്തുരിലാണ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ച്  പത്രത്തില്‍ അസാധരണമായ പരസ്യം ചെയ്ത്.

ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ഇത്. ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കള്‍ തമ്മില്‍ നടത്തുന്ന വിവാഹമാണ് കുലേ മദിമേ.
മുപ്പത് വര്‍ഷം മുമ്പ് മരിച്ച മകള്‍ക്ക് ‘കുലേ മദിമേ’ (Kule Madime) അഥവാ ‘പ്രേത മധുവെ’ (Pretha Maduve) എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താന്‍ അനുയോജ്യനായ വരനെ തേടി പ്രാദേശിക പത്രത്തിലാണ് അസാധാരണമായ പരസ്യം നല്‍കിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് പത്രത്തില്‍ പരസ്യം പ്രസിദ്ധീകരിച്ചത്.’കുലേ മദിമേ’ ചടങ്ങിന് വേണ്ടി മുപ്പത് വര്‍ഷം മുമ്പ് മരിച്ച ബംഗേര ഗോത്രത്തിലും കുലാല്‍ ജാതിയിലും പെട്ട ഒരു ആണ്‍കുട്ടിയെ തേടിയാണ് പത്രപരസ്യം വന്നത്. ‘കുലാല്‍ ജാതിയില്‍ നിന്നും ബംഗേരയില്‍ നിന്നുമുള്ള (ഗോത്രം) ഒരു പെണ്‍കുട്ടിക്ക് വേണ്ടി ആണ്‍കുട്ടിയെ അന്വേഷിക്കുന്നു. 30 വര്‍ഷം മുമ്പാണ് കുട്ടി മരിച്ചത്. 30 വര്‍ഷം മുമ്പ് മരിച്ച അതേ ജാതിയില്‍പ്പെട്ട മറ്റൊരു ബാരിയില്‍ പെട്ട ഒരു ആണ്‍കുട്ടിയുണ്ടെങ്കില്‍, കുടുംബം ‘പ്രേത മധുവെ’ നടത്താന്‍ തയ്യാറാണെങ്കില്‍ താഴെയുള്ള വിലാസത്തില്‍ ബന്ധപ്പെടുക, ‘എന്നായിരുന്നു പരസ്യം.

പരസ്യം കണ്ടതിന് പിന്നാലെ അന്‍പതിലധികം പേരെങ്കിലും എത്തിയതായി കുടുംബം അറിയിച്ചു. പരസ്യം നല്‍കിയപ്പോള്‍ തങ്ങള്‍ക്കെതിരെ ട്രോളുകള്‍ ഇറങ്ങുമെന്നായിരുന്നു ആശങ്ക, എന്നാല്‍ വ്യത്യസ്ത ജാതികളില്‍ നിന്ന് പോലും ആളുകള്‍ ഇതിന് തയ്യാറാണെന്നറിയിച്ചതായും കുടുംബം പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന്...

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ്

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ് ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവം മാത്രമല്ല, മലയാളികളുടെ...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി ന്യൂഡൽഹി: ഇന്ത്യൻ നികുതി സംവിധാനത്തിൽ ചരിത്രപരമായ മാറ്റമെന്ന...

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി തിരുവല്ല: എ.ഐ.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനം...

Related Articles

Popular Categories

spot_imgspot_img