യുട്യൂബ് നോക്കി ഡയറ്റെടുത്തു; 17കാരന് ദാരുണാന്ത്യം
കുളച്ചൽ ∙ പൊണ്ണതടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർഥി മരിച്ചു. കുളച്ചൽ പർനട്ടിവിള സ്വദേശി നാഗരാജന്റെ മകൻ ശക്തീശ്വർ (17) ആണ് മരിച്ചത്.
പ്ലസ്ടു കഴിഞ്ഞു തിരുച്ചിറപ്പള്ളിയിലെ കോളജിൽ ചേരാനിരിക്കുകയായിരുന്നു ശക്തീശ്വർ കോളജിൽ ചേരുന്നതിനു മുൻപ് തടി കുറയ്ക്കാനാണ് യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയത്. കഴിഞ്ഞ 3 മാസത്തോളം മറ്റു ഭക്ഷണം ഉപേക്ഷിച്ചു. ജൂസ് മാത്രമാണ് ശക്തിശ്വർ കഴിച്ചിരുന്നത്.
ദിവസങ്ങൾക്കു മുമ്പാണ് ശക്തീശ്വർ രോഗബാധിതനായത്. കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ കുളച്ചലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തണുത്ത ജൂസ് പതിവായി കഴിച്ചതിനെത്തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയാകാം ശ്വാസതടസ്സത്തിനു കാരണമായതെന്നാണ് സൂചന.
എല്ലാ വണ്ണവും പൊണ്ണത്തടിയല്ല, ചില പൊണ്ണത്തടി മറ്റൊരു അസുഖമാണ് ! പ്രധാനമായും ബാധിക്കുന്നത് സ്ത്രീകളെ:
അസാധാരണവും അനുപാതമില്ലാത്തതുമായ അളവിൽ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിട്ടുമാറാത്ത അവസ്ഥയാണ് ലിപിഡെമ.ലോകമെമ്പാടും ദശലക്ഷക്കണക്കിന് സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ അവസ്ഥയാണ് ഇത്. ഇപ്പോൾ ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്ന ഈ അവസ്ഥയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ലിപിഡെമ പൂർണമായും ഒഴിവാക്കാനാകില്ലെങ്കിലും നേരത്തെയുള്ള രോഗനിര്‍ണയം മുൻകരുതൽ ചികിത്സയും അതിന്റെ പുരോഗതിയെ മന്ദഗതിയിലാക്കാനും ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.
പ്രധാനമായും സ്ത്രീകളെ ബാധിക്കുന്ന ഫാറ്റി ടിഷ്യുവിൻ്റെ ഒരു തകരാറാണ് ലിപിഡെമ. സബ്ക്യുട്ടേനിയസ് കൊഴുപ്പ് അസാധാരണമായും അനുപാതരഹിതമായും ശരീരത്തില്‍ അടിഞ്ഞുകൂടുന്നതാണ് ഈ അവസ്ഥ. ലിപിഡെമയെ പലപ്പോഴും പൊണ്ണത്തടിയായി തെറ്റിദ്ധരിക്കാറുണ്ട്. ഇത് ചികിത്സ വൈകാനും അവസ്ഥ വഷളാക്കാനും കാരണമാകും.
ലിപിഡെമരോഗികളില്‍ ശരീരത്തിന്‍റെ പലഭാഗങ്ങളിലും നീര് പ്രത്യക്ഷപ്പെടാം.
ഇടുപ്പ്, തുടകൾ, നിതംബം, പാദങ്ങൾ ഉൾപ്പെടുന്ന് ശരീരത്തിന്റെ താഴെ ഭാഗങ്ങളിലാണ് പ്രധാനമായും ബാധിക്കുക.
നീന്തൽ, നടത്തം പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് ചലനശേഷി വർധിപ്പിക്കുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും. ട്യൂമസെന്റ് ലിപ്പോസക്ഷൻ പോലുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ അമിത കൊഴുപ്പ് നിക്ഷേപം നീക്കം ചെയ്യാന്‍ സഹായിക്കും
English Summary :
A 17-year-old student from Kulachal, Shakteeshwar, died after making drastic dietary changes inspired by YouTube videos to reduce obesity. The incident raises concerns about unverified online health advice