കാസർകോട് നിന്ന് കോയമ്പത്തൂരിലേക്ക് KSRTC

കാസർകോട് നിന്ന് കോയമ്പത്തൂരിലേക്ക് KSRTC

കാസർകോട്: കെ.എസ്.ആർ.ടി.സിയുടെ കാസർകോട് -കോയമ്പത്തൂർ ദീർഘദൂര ബസ് സർവീസിനു നാളെ തുടക്കമാകും.

സൂപ്പർ ഡീലക്സ് സർവീസ് ബസാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. കാസർകോട് നിന്ന് രാത്രി 10മണിക്ക് പുറപ്പെടുന്ന ബസ് കണ്ണൂർ-കോഴിക്കോട്-മലപ്പുറം-പാലക്കാട് വഴി 8.50 മണിക്കൂർ കൊണ്ട് കോയമ്പത്തൂരിൽ എത്തും.

പാതിവിലത്തട്ടിപ്പ്:പുതിയ നീക്കവുമായി ക്രൈംബ്രാഞ്ച്

തുടർന്ന് തിരികെ രാത്രി 8.15ന് കോയമ്പത്തൂരിൽ നിന്ന് വരുന്ന ബസ് പുലർച്ചെ 05.15ന് കാസർകോട് എത്തിച്ചേരും. 513 രൂപയാണ് യാത്രാനിരക്ക്.

ടിക്കറ്റുകൾ onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയോ ENTE KSRTC NEO-OPRS App വഴിയോ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

കാസർകോട് നിന്ന് വെള്ളി, ഞായർ ദിവസങ്ങളിൽ കോയമ്പത്തൂരിലേയ്ക്കും ശനി, തിങ്കൾ ദിവസങ്ങളിൽ തിരികെ കാസർകോട്ടേക്കും സർവീസ് നടത്തും.

സമയക്രമം

കാസർകോട് -കോയമ്പത്തൂർ
(കണ്ണൂർ-കോഴിക്കോട്-മലപ്പുറം-പാലക്കാട് വഴി)

10.00PM കാസർകോട്

10.30PM കാഞ്ഞങ്ങാട്

11.20PM പയ്യന്നൂർ

11.45PM തളിപ്പറമ്പ്

12.15AM കണ്ണൂർ

12.50AM തലശ്ശേരി

01.25AM വടകര

02.00AM കൊയിലാണ്ടി

02.45AM കോഴിക്കോട്

03.20AM കൊണ്ടോട്ടി

03.50AM മലപ്പുറം

04.15AM പെരിന്തൽമണ്ണ

04.50AM മണ്ണാർക്കാട്

05.50AM പാലക്കാട്

06.50AM കോയമ്പത്തൂർ

കോയമ്പത്തൂർ-കാസർകോട്
(പാലക്കാട്-മലപ്പുറം-കോഴിക്കോട്-കണ്ണൂർ വഴി)

08.15PM കോയമ്പത്തൂർ

09.30PM പാലക്കാട്

10.20PM മണ്ണാർക്കാട്

10.55PM പെരിന്തൽമണ്ണ

11.20PM മലപ്പുറം

11.50PM കൊണ്ടോട്ടി

12.55AM കോഴിക്കോട്

01.30AM കൊയിലാണ്ടി

02.00AM വടകര

02.30AM തലശ്ശേരി

03.00AM കണ്ണൂർ

03.25AM തളിപ്പറമ്പ്

03.55AM പയ്യന്നൂർ

04.40AM കാഞ്ഞങ്ങാട്

05.15AM കാസർകോട്

നിലമ്പൂരില്‍ 73.20 ശതമാനം പോളിങ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.20 പോളിങ് ശതമാനം. വോട്ടെടുപ്പ് സമയം കഴിഞ്ഞും മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നിരയാണ് അനുഭവപ്പെട്ടത്.

സമയം അവസാനിച്ചെങ്കിലും ആറുമണിക്ക് ക്യുവില്‍ നില്‍ക്കുന്നവർക്ക് വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അനുവാദം നൽകിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അഞ്ചു മണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 75.23 ശതമാനമായിരുന്നു പോളിങ്.

രാവിലെ ആറ് മണിയോടെ വിവിധ ബൂത്തുകളിൽ മോക്ക് പോൾ നടന്നിരുന്നു. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.

മണ്ഡലത്തിൽ നേരിയ മഴയുണ്ടെങ്കിലും അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല.

അതിനിടെ വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ ഇരുപത്തിരണ്ടാം ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറായി. ഇതുമൂലം ചില വോട്ടർമാർ മടങ്ങിപ്പോയി.

എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തിയിരുന്നു.

263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാർക്കാണ് വിധിയെഴുതാൻ അവകാശമുണ്ടായിരുന്നത്. വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ്‌ ജെൻഡർമാരുമാണ് ഉള്ളത്.

ഇവരിൽ 7787 പേർ പുതിയ വോട്ടർമാരാണ്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്.

7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിദാനം ആണ് ഒരുക്കിയിരുന്നത്. ജൂൺ 23നാണ്‌ വോട്ടെണ്ണൽ.

Summary: KSRTC’s long-distance bus service between Kasaragod and Coimbatore will commence tomorrow. A Super Deluxe bus will operate on this route, offering enhanced travel comfort for passengers.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img