തിരുവനന്തപുരം: അനാവശ്യച്ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ട്രിപ്പുകള്‍ റദ്ദാക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. പുതിയ നയത്തിന്റെ ഭാഗമായി കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കാനാണു തീരുമാനം. വരുമാനം വര്‍ധിപ്പിക്കുക, അനാവശ്യച്ചെലവ് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യം.(KSRTC to cancel some trips; The objective is to reduce unnecessary costs)
ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും വരുമാനം പ്രത്യേകമായി രേഖപ്പെടുത്താനും യൂണിറ്റ് മേധാവികളോട് നിർദേശം നൽകിയിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നടത്തിക്കൊണ്ടുപോകാനുള്ള ചെലവ് ലഭിക്കാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും പുനഃക്രമീകരിച്ച് സര്‍വീസ് നടത്തണമെന്നും എന്നിട്ടും നിശ്ചിത വരുമാനം ലഭിച്ചില്ലെങ്കില്‍ അത് റദ്ദാക്കണമെന്നും നിര്‍ദേശത്തിൽ പറയുന്നു.
Read Also: ഇടുക്കിയിൽ എ.ടി.എം.ൽ നിറയ്ക്കാൻ ഏൽപ്പിച്ച തുകയുമായി ജീവനക്കാർ മുങ്ങി; നഷ്ടമായത് കാൽ കോടിയിലേറെ രൂപ