ആനവണ്ടിയിലെ സ്മാർട്ട് കാർഡ് വൻ വിജയം; യാത്രക്കാർക്ക് ലഭിക്കുക ഈ ആനുകൂല്യങ്ങൾ
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി കെഎസ്ആർടിസി തുടങ്ങിയ സ്മാർട്ട് കാർഡ് പദ്ധതി ക്ക് വൻ സ്വീകാര്യത.
കാർഡ് പുറത്തിറക്കി മൂന്നു മാസമാകുമ്പോഴേക്കും 1,55,000 കാർഡ് വിറ്റഴിഞ്ഞു. കൂടുതൽ വിറ്റത് തിരുവനന്തപുരം ജില്ലയി ലാണ്. കെ- റെയിലിൽനിന്നുമാ ണ് ആദ്യം കെഎസ്ആർടിസി കാർഡ് എടുത്തിരുന്നത്.
പിന്നീട് ഇത് ഇ-കാർഡ് ടെക്നോളജി യിലേക്കുമാറ്റി. ആദ്യം വിൽപ്പന യ്ക്കെത്തിയ 1,18,000 കാർഡുകൾ
ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ വിവിധ ഡിപ്പോകളിലൂടെ വിറ്റു. പിന്നീട് മൂന്നുതവണയായി വന്ന 16,000 കാർഡും ദിവസങ്ങൾക്കുള്ളിൽ വിറ്റു.
കെഎസ്ആർടിസിയുടെ തിരുവനന്തപുരത്തുള്ള ഐടി ഓഫീസിൽനിന്നു പാപ്പനംകോടുള്ള ചീഫ് സ്റ്റോറിൽനിന്നുമാണ് കാർഡ് ഡിപ്പോകളിലേക്കെ ത്തിക്കുന്നത്. ഇതിനിടെ മേളകൾ വഴിയും കാർഡ് നൽകിയിരുന്നു.
സ്വൈപ് ചെയ്യുന്ന മെഷീനുകളും എല്ലാ ഡിപ്പോകളിലും എത്തിച്ചി ട്ടുണ്ട്. ആവശ്യക്കാരേറുന്നതനുസരിച്ച് കാർഡ് നൽകാൻ കഴിയാത്തതുമാത്രമാണ് കെഎസ്ആർ ടിസിക്ക് മുമ്പിലുള്ള പ്രതിസന്ധി.
ട്രാവൽ കാർഡിലൂടെ കെഎ സ്ആർടിസിയുടെ എല്ലാത്തരം ബസുകളിലും യാത്ര ചെയ്യാനാകും. കണ്ടക്ടർമാർ, അംഗീകൃത ഏജന്റുമാർ എന്നിവർ വഴിയും കെഎസ്ആർടിസി ഡിപ്പോയിലും കാർഡുകൾ ലഭ്യമാണ്.
50 രൂപ യാണ് ചാർജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക. പരമാവധി 3000 രൂപ വരെ ചാർജ്ചെയ്യാം. 100 രൂ പയാണ് കാർഡിൻ്റെ വില. ഉടമസ്ഥൻ്റെ വീട്ടിലുള്ളവർക്കോ സു ഹൃത്തുക്കൾക്കോ ഈ കാർഡ് ഉപയോഗിക്കാം.
കാർഡ് നഷ്ടപ്പെട്ടാൽ അതിൻ്റെ ഉത്തരവാദിത്വം ഉടമയ്ക്ക് മാത്രമായിരിക്കും. കാർഡ് പ്രവർത്തിക്കാതെ വരുകയാണെങ്കിലും പരിഹാരമുണ്ട്.
ഏറ്റവും അടുത്തുള്ള ഡിപ്പോയിൽ പേരും വിലാസവും ഫോൺ നമ്പറും സഹിതം അപേ ക്ഷ നൽകിയാൽ അഞ്ച് ദിവസ ത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും.
പഴയ കാർഡിലുണ്ടായിരുന്ന തുക പുതിയ കാർഡിൽ ഉൾപ്പെടുത്തുകയും ചെയ്യും. റീചാർജ് ചെ യ്യുമ്പോൾ പ്രത്യേക ആനുകൂല്യ ങ്ങളും കെഎസ്ആർടിസി നൽ കുന്നുണ്ട്.
1000 രൂപ ചാർജ് ചെ യ്താൽ 40 രൂപയും, 2000 രൂപ ചാർജ് ചെയ്താൽ 100 രൂപയും അധികമായി കാർഡിൽ ക്രെഡിറ്റ് ആകും.
കാർഡിന് കേടുപാട് സംഭവിച്ച് പ്രവർത്തന രഹിതമായാൽ പകരം പുതിയ കാർഡ് ലഭിക്കില്ല. ബസിൽ കയറുമ്പോൾ കണ്ട ക്ടറുടെ ടിക്കറ്റ് മെഷീനിൽ കാർഡ് സ്വൈപ്പ് ചെയ്താൽ യാത്രാക്കൂലി ഓട്ടോമാറ്റിക്കായി കാർഡിൽ നിന്ന് കുറയും. ടിക്കറ്റ് മെഷീനിൽ കാർഡിലെ ബാലൻസ് അറിയാനും സാധിക്കും.









