തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രീമിയം ബസുകൾ ഓണത്തിന് റോഡിലിറക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൊവിഡ് കാലത്ത് കാറുവാങ്ങിയവരെ പൊതുഗതാഗത്തിലേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും മന്ത്രി പറഞ്ഞു.(KSRTC premium buses on the road for Onam: Minister KB Ganesh Kumar)
അതേസമയം, സംസ്ഥാനത്തെ റോഡുകളില്‍ മഹാ ഭൂരിപക്ഷവും പൂര്‍ണ്ണ ഗതാഗത യോഗ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സഭയില്‍ പറഞ്ഞു. ചെറിയ ബുദ്ധിമുട്ട് പോലും ജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്ന കാഴ്ച്ചപ്പാടാണ് പൊതുമരാമത്ത് വകുപ്പിനെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി റിയാസ്.
Read Also: വിസ്കി ചലഞ്ചിൽ വിശ്വകിരീടം ചൂടി അമൃത്; ഇന്ത്യൻ മദ്യത്തിന് ഇതാദ്യമായി അപൂർവ നേട്ടം