കൊല്ലം: കെഎസ്ആർടിസി ബസുകൾ നിറംമാറ്റത്തിനൊരുങ്ങുന്നു. നീല നിറത്തിലാണ് പുതിയ ബസ് നിരത്തിലിറങ്ങിയത്. ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന്റെ സ്വന്തം മണ്ഡലമായ പത്തനാപുരത്താണ് കെഎസ്ആർടിസിയുടെ പരീക്ഷണം.(KSRTC new Blue Color bus)
പത്തനാപുരം കൊട്ടാരക്കര റോഡിൽ ഓടുന്ന ബസിലാണ് മാറ്റം വരുത്തിയത്. പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ ഇന്നലെ പുതിയ ബസ് സർവീസ് ആരംഭിച്ചു. ഒരുമാസത്തോളം ഈ റൂട്ടിൽ സർവീസ് നടത്തും. എഷർ കമ്പനി നൽകിയ ബസാണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിക്കുന്നത്. പരീക്ഷണ ഓട്ടം നടത്തി പുതിയ ബസുകൾ ഇറക്കാനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.
ബസിന് മികച്ച മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒരേസമയം അമ്പതോളം യാത്രക്കാർക്ക് സഞ്ചരിക്കാം. മുന്നിലും പിന്നിലും ഇലക്ട്രിക് ഡോറുകൾ ഉണ്ട്. കൂടാതെ യാത്രക്കാരുടെ സംരക്ഷണത്തിനായി സിസിടിവി സംവിധാനവും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.
Read Also: നീറ്റ് യുജി; പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Read Also: തടവുകാരനുമായി ലൈംഗികബന്ധം; 30 കാരിയായ ജയിൽ ഉദ്യോഗസ്ഥയുടെ വീഡിയോ പുറത്ത്; നടപടി