web analytics

പേരൊക്കെ സൂപ്പറാ ” മിന്നൽ “; ക്രിസ്‌മസ് ദിനത്തിൽ ആനവണ്ടിയിൽ വന്നവർ പെരുവഴിയിലായി

പേരൊക്കെ സൂപ്പറാ ” മിന്നൽ “; ഇരുട്ടത്ത് ഡീസൽ തീർന്നു; ആനവണ്ടിയിൽ വന്നവർ പെരുവഴിയിലായി

കോഴിക്കോട്: ക്രിസ്‌മസ് ദിനത്തിൽ ഡീസൽ തീർന്നതിനെ തുടർന്ന് കെഎസ്ആർടിസി മിന്നൽ ബസ് വഴിയിൽ കുടുങ്ങി.

കോഴിക്കോട് കാരശേരിയിലാണ് സംഭവം. തിരുവനന്തപുരം–സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന മിന്നൽ ബസിന്റെ ഡീസൽ തീർന്നതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ പെരുവഴിയിലായി.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസിന് ആവശ്യമായ ഡീസൽ നിറയ്ക്കുന്നതിൽ ഡ്രൈവറുടെയും കണ്ടക്‌ടറുടെയും ഭാഗത്ത് വീഴ്ച സംഭവിച്ചതായാണ് വിവരം.

രാവിലെ ഏഴരയ്ക്ക് സുൽത്താൻ ബത്തേരിയിൽ എത്തേണ്ടിയിരുന്ന ബസ് വൈകിയാണ് പുറപ്പെട്ടത്.

തുടർന്ന് രാവിലെ എട്ട് മണിയോടെയാണ് കാരശേരിയിൽ വച്ച് ബസ് ഡീസൽ തീർന്ന് നിലച്ചത്.
സംഭവത്തിൽ യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും പ്രശ്നം ഉടൻ പരിഹരിക്കാനായില്ല.

മറ്റ് വാഹനങ്ങളിൽ യാത്ര തുടരാൻ യാത്രക്കാർ വിസമ്മതിച്ചു. തുടർന്ന് തിരുവമ്പാടി ഡിപ്പോയിൽ നിന്ന് ഡീസൽ എത്തിച്ചാണ് ബസ് വീണ്ടും യാത്ര തുടർന്നത്. രണ്ടര മണിക്കൂർ വൈകിയാണ് ബസ് സുൽത്താൻ ബത്തേരിയിൽ എത്തിച്ചേർന്നത്.

English Summary

A KSRTC Minnal bus traveling from Thiruvananthapuram to Sulthan Bathery was stranded at Karassery in Kozhikode on Christmas Day after running out of diesel. The incident occurred due to a lapse by the driver and conductor in refueling. Several passengers, including women and children, were left stranded for over two hours before diesel was brought from the Thiruvambady depot and the journey resumed.

ksrtc-minnal-bus-stranded-diesel-christmas-kozhikode

KSRTC, Minnal Bus, Diesel Shortage, Christmas Day, Kozhikode, Karassery, Passenger Trouble, Transport News, Kerala News

spot_imgspot_img
spot_imgspot_img

Latest news

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

Other news

യുവനടിയുടെ പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

മലയാള ചലച്ചിത്ര ലോകത്ത് വീണ്ടും ലൈംഗിക അതിക്രമ പരാതിയും അറസ്റ്റും. പ്രമുഖ സംവിധായകൻ...

ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു; 65 വയസ്സുള്ള പിടിയാനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംഘടനകൾ

ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു ജയ്‌പുരിൽ ഫോട്ടോഷൂട്ടിന്റെ ഭാഗമായി ദേഹമാസകലം...

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക്

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ സംവിധായകനും നടനുമായ...

മുംബൈയിൽ ക്രൂരത: പിതാവിനോടുള്ള പക തീർക്കാൻ നാലുവയസ്സുകാരനെ നിലത്തടിച്ചു; നില അതീവ ഗുരുതരം

പിതാവിനോടുള്ള പക തീർക്കാൻ നാലുവയസ്സുകാരനെ നിലത്തടിച്ചു മുംബൈയെ നടുക്കിയ ക്രൂരമായ ഒരു ആക്രമണത്തിന്റെ...

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി...

Related Articles

Popular Categories

spot_imgspot_img