web analytics

കെ.എസ്.ആർ.ടി.സി ബസുകളിൽ പുതിയ ബിസിനസ്; കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്കു ഒരു രൂപയും കിട്ടും

കെ.എസ്.ആർ.ടി.സി ബസുകളിൽ പുതിയ ബിസിനസ്; കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്കു ഒരു രൂപയും കിട്ടും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ് കുമാർ അറിയിച്ചു.

കടകളിൽ ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിലാണ് ബസിനുള്ളിൽ വെള്ളക്കുപ്പികൾ വിൽക്കുക.

ഒരു കുപ്പി വെള്ളം വിറ്റാൽ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്കു ഒരു രൂപയും ഇൻസെന്റീവായി നൽകും. പദ്ധതി അധികം വൈകാതെ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അതോടൊപ്പം യാത്രക്കാർക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ട്.

ഓൺലൈനായി ഓർഡർ ചെയ്യുന്ന ഭക്ഷണം ബസ് സ്റ്റേഷനുകളിൽ ബസ് എത്തുമ്പോൾ തന്നെ യാത്രക്കാരുടെ സീറ്റുകളിൽ എത്തിക്കും.

കുപ്പിവെള്ള വിൽപ്പന ആരംഭിക്കുന്നതോടെ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും.

നിലവിൽ ദീർഘദൂര സർവീസുകളിൽ മാത്രമുള്ള ഈ സൗകര്യം എല്ലാ ബസുകളിലേക്കും വ്യാപിപ്പിക്കും. മാലിന്യ നിർമാർജനം കെ.എസ്.ആർ.ടി.സി തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു.

English Summary

Kerala Transport Minister K.B. Ganesh Kumar announced that KSRTC buses will soon provide bottled drinking water at rates lower than market prices. Conductors and drivers will receive incentives for each bottle sold. A startup has also been permitted to deliver food ordered online directly to passengers at bus stations. Waste bins will be installed in all buses, and KSRTC will handle waste disposal.

ksrtc-buses-bottled-water-food-delivery

KSRTC, bottled water, Ganesh Kumar, Kerala transport, bus passengers, food delivery, waste management

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്; പാലക്കാട് പോസ്റ്ററുകൾ

സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്; പാലക്കാട്...

ഇലവീഴാപൂഞ്ചിറയുടെയും മലങ്കര ജലാശയത്തിന്റെയും ദൃശ്യങ്ങൾ മനം നിറയെ ആസ്വദിക്കാൻ തൊടുപുഴയിൽ ഒരിടം ! അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ:

അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ: മലങ്കര ജലാശയത്തിന്റെയും ഇലവീഴാപൂഞ്ചിറയുടെയും അതിമനോഹരമായ ദൃശ്യങ്ങൾ...

വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് ഒന്നറിഞ്ഞിരിക്കുക, ജീവിതം മാറ്റിമറിക്കാൻ കരുത്തുള്ള ഒരു അതിഥിയാവാം അതിനുള്ളിൽ !

വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് സൂക്ഷിക്കുക സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും...

പ്രസിഡന്റ്‌സ് ട്രോഫിക്ക് മുന്നൊരുക്കം; അഷ്ടമുടിക്കായലില്‍ ബോട്ടുകള്‍ക്ക് വിലക്ക്

പ്രസിഡന്റ്‌സ് ട്രോഫിക്ക് മുന്നൊരുക്കം; അഷ്ടമുടിക്കായലില്‍ ബോട്ടുകള്‍ക്ക് വിലക്ക് കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവുമായി...

കിടക്കയിൽ മൂത്രം ഒഴിച്ചു; അഞ്ചുവയസ്സുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത; സ്വകാര്യഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചു

അഞ്ചുവയസ്സുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത പാലക്കാട്:കിടക്കയിൽ മൂത്രം ഒഴിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ...

Related Articles

Popular Categories

spot_imgspot_img