തൃശ്ശൂർ : കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗണായതോടെ മലക്കപ്പാറയിലെ വനത്തിനുള്ളിൽ കുടുങ്ങി യാത്രക്കാർ. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്ന കെഎസ്ആർടിസി ബസാണ് വനത്തിനുള്ളിൽ ബ്രേക്ക് ഡൌൺ ആയത്. പത്തടിപ്പാലം കഴിഞ്ഞ ഉടനെയാണ് വാഹനം തകരാറിലായത്. യാത്രക്കാരെ കൊണ്ടുവരാൻ മറ്റൊരു ബസ് അയച്ചെന്ന് ചാലക്കുടി ഡിപ്പോ അധികൃതർ അറിയിച്ചു.