മലപ്പുറം: കെഎസ്ആർടിസി ബസും മാടുകളെ കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടമുണ്ടായത്.
അപകടത്തിൽ മണ്ണാർക്കാട് അരിയൂർ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോയ കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ലിബിന്‍റെ മരണം; ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയിൽ
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയിൽ. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിൻ ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ബേബിയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലായ ലിബിൻ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. ലിബിൻ കുളിമുറിയിൽ വീണ് പരിക്കേറ്റെന്നായിരുന്നു കൂടെയുണ്ടായിരുന്നവർ വീട്ടുകാരോട് പറഞ്ഞത്. എന്നാൽ ലിബിന്‍റെ മരണത്തിൽ ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു.