തിരുവനന്തപുരം: കെഎസ്ആർടിസി ബസിടിച്ച് ഭിന്നശേഷിക്കാരി മരിച്ചു. തിരുവനന്തപുരം വിമൻസ് കോളേജിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരി നിഷ ആണ് മരിച്ചത്.(KSRTC Bus accident in thiruvananthapuram; differently abled woman died)
ഇന്ന് രാവിലെ ഓഫീസിലേക്ക് വരുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. നിഷ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് നിഷയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഉടൻ തന്നെ നിഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാലിന് സ്വാധീനക്കുറവുള്ള നിഷ ഏറെക്കാലമായി കെ റെയിൽ ഓഫീസിലെ ജീവനക്കാരിയാണ്.