കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ കായംകുളം എംഎസ്എം കോളേജിന് സമീപമാണ് അപകടം ഉണ്ടായത്. കരുനാഗപ്പള്ളിയിൽ നിന്നു തോപ്പുംപ്പടിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് പൂർണമായും കത്തിനശിച്ചു. തീ പടരും മുമ്പ് യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല.
Read Also : മുൻ ലോക്സഭാ സ്പീക്കർ മനോഹർ ജോഷി അന്തരിച്ചു</a>