സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ലോട്ട് ഷെഡ്ഡിങ്ങിന് പകരം തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് സാധ്യത. ഇത് സംബന്ധിച്ച വൈദ്യുതി ബോർഡിന്റെ നിയന്ത്രണങ്ങൾ സർക്കാരിന് സമർപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാമെങ്കിലും ലൈനുകളുടെയും ട്രാൻസ്ഫോർമകളുടെയും ശേഷിയില്ലായ്മ വലിയൊരു പോരായ്മയായി വൈദ്യുതി ബോർഡിനു മുന്നിൽ ഉണ്ട്. ഇത് പരിഹരിക്കുന്നതിനായി ഉപഭോഗം കൂടുതലുള്ള മേഖലകളിൽ വിതരണം പല ഘട്ടങ്ങളായി നിർത്തിവയ്ക്കുക മാത്രമാണ് പരിഹാരം എന്നാണ് കെഎസ്ഇബിയുടെ അഭിപ്രായം. കനത്ത വൈദ്യുതി ഉപഭോഗം ഉള്ള കാസർഗോഡ് മലപ്പുറം കണ്ണൂർ ഇടുക്കി പാലക്കാട് ആലപ്പുഴ കൊല്ലം ജില്ലകളിലെ ഇത്തരം സ്ഥലങ്ങളിലാവും നിയന്ത്രണം ഏർപ്പെടുത്തുക. എന്നാൽ ഇത് ഇങ്ങനെ വേണമെന്ന് തീരുമാനമായിട്ടില്ല.
വൈദ്യുതി ഉപയോഗം 150 മെഗാ കുറയ്ക്കാൻ ആയ ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാനാവും. ഇതിനായി പുതിയ മാതൃക നിർദ്ദേശങ്ങൾ kseb നൽകുന്നുണ്ട്. രാത്രി പമ്പിങ് പരമാവധി ഒഴിവാക്കണം എന്നതാണ് ഇതിൽ പ്രധാനം. രാത്രി 10 മണിക്ക് ശേഷം ചാക്രിക ലോഡ് ഷെഡിങ് നടപ്പാക്കിയാൽ ഒരു പരിധിവരെ സംസ്ഥാനത്തിന്റെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരമാകും. എന്നാൽ ലോഡ് ഷെഡിങ് എന്ന വാക്ക് ഒഴിവാക്കിക്കൊണ്ടുള്ള വൈദ്യുതി നിയന്ത്രണമാണ് സർക്കാരിന് മുന്നിലുള്ളത്. ദേശീയതലത്തിൽ സംസ്ഥാനത്തിന്റെ പൊതു സേവന പ്രകടന മൂല്യം (utility performance rating) കുറയും എന്നതാണ് ഇതിനു കാരണം. ഇതിനാലാണ് ബദൽ വഴികൾ അന്വേഷിക്കുന്നത്.