web analytics

പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കെണി ഒരുക്കിയത് വൈദ്യുതി മോഷ്ടിച്ചെന്ന് കെഎസ്ഇബി; ‘നടന്നത് ഗുരുതര ക്രിമിനൽ കുറ്റം’

പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് നിലമ്പൂർ വഴിക്കടവിൽ പത്താംക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി. വൈദ്യതി മോഷ്ടിച്ചാണ് കെണിയൊരുക്കിയിരുന്നതെന്നും ഗുരുതരമായ ക്രിമിനൽ കുറ്റമാണ് നടന്നതെന്നും കെഎസ്ഇബി പറഞ്ഞു.

വൈദ്യുതി പോസ്റ്റിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുക്കുകയായിരുന്നു എന്നാണ് കെഎസ്ഇബി പറയുന്നത്. ഇൻസുലേറ്റഡ് വയർ ഉപയോഗിച്ചാണ് വൈദ്യുതി വലിച്ചത്. നടന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും കെഎസ്ഇബി വിശദീകരിച്ചു.

കാട്ടുപന്നിയെ കൊല്ലാനായി സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുത കെണിയിൽപെട്ട് ഇന്നലെ വൈകിട്ടോടെയായിരുന്നു വഴിക്കടവിൽ പതിനഞ്ചുകാരനായ അനന്തു മരിച്ചത്. സ്വകാര്യ ഭൂമിയിൽ പന്നിയെ പിടികൂടാൻവെച്ച കെണിയായിരുന്നു അനന്തുവിന്റെ ജീവനെടുത്തത്.

സുഹൃത്തുക്കളായ അഞ്ച് പേർക്കൊപ്പം വഴിക്കടവിലെ തോട്ടിൽ മീൻപിടിക്കാൻ പോയതായിരുന്നു അനന്തു. വല വീശുന്നതിനിടെ വെള്ളത്തിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. അനന്തുവിനൊപ്പം ഉണ്ടായിരുന്ന യദുകൃഷ്ണൻ (23), ഷാനു വിജയ് (17) എന്നിവർക്ക് ഷോക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

ഇറാനിലെ യുദ്ധഭീതിക്കിടെ മലയാളി യുവാവിനെ കാണാനില്ല;

കട്ടപ്പന: മർച്ചന്റ് നേവി കോഴ്സിന് ശേഷം ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയ ഇടുക്കി...

അടിയന്തര ഗർഭനിരോധന ഗുളികകൾക്ക് കടുത്ത നിയന്ത്രണം? മുന്നറിയിപ്പുകൾ നിർബന്ധമാക്കാൻ കേന്ദ്ര നീക്കം

അടിയന്തര ഗർഭനിരോധന ഗുളികകൾക്ക് കടുത്ത നിയന്ത്രണം? മുന്നറിയിപ്പുകൾ നിർബന്ധമാക്കാൻ കേന്ദ്ര നീക്കം സുരക്ഷിതമല്ലാത്ത...

‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ്  കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി

‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ്  കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി ന്യൂഡൽഹി: പാമ്പിൻ...

‘ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട’; സീറ്റ് നിഷേധത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ തുറന്ന വിമർശനം

‘ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട’; സീറ്റ് നിഷേധത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ...

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം!

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം! തിരുവനന്തപുരം: സോഷ്യൽ...

Related Articles

Popular Categories

spot_imgspot_img