ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമോള്‍, സ്വര്‍ഗത്തിലെ ഞങ്ങളുടെ മാലാഖ, വളരെ നേരത്തെ ഞങ്ങളെ വിട്ടു പോയി’; മകളെയോര്‍ത്ത് ഇന്നും നീറുന്ന ചിത്ര
മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനും ഒരുപോലെ കൂട്ടിരുന്ന ശബ്ദമാണ് കെ എസ് ചിത്ര. മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ ആ ശബ്ദത്തിനുപിന്നിൽ, വാക്കുകൾക്കപ്പുറം വേദന ഒളിപ്പിച്ചൊരു അമ്മയുമുണ്ട്.
വാത്സല്യം നിറഞ്ഞ ചിരിയോടെയല്ലാതെ ചിത്രയെ മലയാളികൾ കണ്ടിട്ടില്ല. എന്നാൽ, ജീവിതം അവരോട് അത്രമേൽ കരുണ കാണിച്ചിട്ടില്ല. ഏറെ ആഗ്രഹത്തോടെ ലഭിച്ച മകളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദന ഇന്നും ചിത്ര ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
മകൾ നന്ദനയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്ര പങ്കുവച്ച കുറിപ്പ് വീണ്ടും ശ്രദ്ധ നേടുകയാണ്. “ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമോള്‍, സ്വര്‍ഗത്തിലെ ഞങ്ങളുടെ മാലാഖ. വളരെ വേഗത്തിലാണ് നിന്നെ ഞങ്ങളില്‍ നിന്നും കൊണ്ടുപോയത്.
നിനക്കായി ഞങ്ങള്‍ സ്വപ്‌നം കണ്ട ജീവിതം നയിക്കാന്‍ കുറേക്കൂടി സമയം ഉണ്ടായിരുന്നുവെങ്കിലെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ, ചിലപ്പോള്‍ സ്നേഹനിധികളായ കുഞ്ഞുങ്ങളെ സ്വര്‍ഗത്തിലായിരിക്കും ആവശ്യം വരിക.
നീ അവരില്‍ ഒരാളാണ്. ഞങ്ങള്‍ എന്നും സ്നേഹിക്കുന്ന കുഞ്ഞും മാലാഖയും. ജന്മദിനാശംസകള്‍, പ്രിയപ്പെട്ട നന്ദന” — എന്നാണ് ചിത്രയുടെ ഹൃദയസ്പർശിയായ കുറിപ്പ്.
നന്ദനയുടെ ചിത്രം കൂടി പങ്കുവച്ചുകൊണ്ട്, ഓരോ വർഷവും മകളുടെ പിറന്നാൾ ദിനത്തിൽ ചിത്ര ഇത്തരത്തിൽ ഓർമ്മക്കുറിപ്പുകൾ പങ്കുവെക്കാറുണ്ട്.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം 2002ലാണ് ചിത്രയ്ക്ക് നന്ദന ജനിക്കുന്നത്. എന്നാൽ ആ സന്തോഷം അധികകാലം നിലനിന്നില്ല. 2011ൽ ദുബായിലെ വീട്ടിലെ നീന്തൽക്കുളത്തിൽ വീണ് നന്ദന മരണപ്പെട്ടു. അന്ന് എട്ട് വയസ്സ് മാത്രമായിരുന്നു നന്ദനയ്ക്ക്.
”ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമോള്‍. സ്വര്‍ഗത്തിലെ ഞങ്ങളുടെ മാലാഖ. വളരെ വേഗത്തിലാണ് നിന്നെ ഞങ്ങളില്‍ നിന്നും കൊണ്ടുപോയത്.
നിനക്കായി ഞങ്ങള്‍ സ്വപ്‌നം കണ്ട ജീവിതം നയിക്കാന്‍ കുറേക്കൂടി സമയം ഉണ്ടായിരുന്നുവെങ്കിലെന്ന് ഞങ്ങള്‍ ആശിച്ചുപോകുന്നു.
പക്ഷെ, ചിലപ്പോഴൊക്കെ സ്‌നേഹനിധികളായ കുഞ്ഞുങ്ങളെ സ്വര്‍ഗത്തിലായിരിക്കും ആവശ്യം വരിക. നീ അവരില്‍ ഒരാളാണ്.
ഞങ്ങള്‍ എന്നും സ്നേഹിക്കുന്ന കുഞ്ഞും മാലാഖയും. ജന്മദിനാശംസകള്‍, പ്രിയപ്പെട്ട നന്ദന” എന്നായിരുന്നു ചിത്രയുടെ കുറിപ്പ്.
English Summary
Legendary singer K. S. Chithra shared a deeply emotional note remembering her late daughter Nandana on her birthday. Chithra, whose voice has been a constant presence in Malayalis’ lives, continues to carry the pain of losing her only child. Nandana was born in 2002 after years of waiting but tragically passed away in 2011 at the age of eight after an accident at their Dubai residence. Chithra often commemorates her daughter’s birthday with heartfelt tributes.
ks-chithra-daughter-nandana-birthday-emotional-note
KS Chithra, Nandana, Malayalam singer, celebrity news, emotional tribute, personal life, Kerala news









