രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കുന്നു.ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് നാളെ വൈകുന്നേരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ആഹ്വാനം ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.പരിതാപകരമായ അവസ്ഥയിൽക്കൂടി കടന്നുപോകുന്ന ജനങ്ങളെ വീണ്ടും സർക്കാർ ദ്രോഹിക്കുകയാണ്. ചോദ്യം ചെയ്യുന്നവരെ ജയിലിടച്ച് നിശബ്ദമാക്കാനാണ് പിണറായി ശ്രമിക്കുന്നത്. രാഹുലിനെ പിന്തുടർന്ന് അനേകായിരങ്ങൾ ജയിലിൽ പോകാൻ തയാറായി നില്ക്കുന്നു എത്രപേരെ ജയിലിലടച്ചാലും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനദ്രോഹനടപടികളെ കോൺഗ്രസ് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല കേരളത്തിന്റെ യുവശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം സംസ്ഥാനത്തെ സംഘർഷഭരിതമാക്കിയിരിക്കുകയാണ്. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളിൽനിന്നു മുഖം രക്ഷിക്കാൻ മുഖ്യമന്ത്രി നടത്തുന്ന പരാക്രമങ്ങളാണിതെന്ന് ടി.യു. രാധാകൃഷ്ണൻ പറഞ്ഞു . എല്ലാ മേഖലകളും വലിയ തകർച്ച നേരിട്ടുന്നു. ക്ഷേമപെൻഷനുകളും മറ്റു പെൻഷനുകളും ലഭിക്കാതെ പാവപ്പെട്ടവർ വലിയ ബുദ്ധിമുട്ടിലാണ്. സപ്ലൈക്കോ കടകൾ കാലിയായതോടെ സാധരണക്കാരുടെ വയറും കാലിയായി. സാമ്പത്തിക പ്രതിസന്ധി എല്ലാ ജനവിഭാഗങ്ങളെയും വരിഞ്ഞുമുറുക്കുന്നു. ആശുപത്രികളിൽ പേരിനുപോലും മരുന്നില്ല എന്നും രാധാകൃഷ്ണൻ പറഞ്ഞു .
Read Also : രാഹുലിനെ ഹീറോയാക്കുന്നത് മാധ്യമങ്ങൾ എംവി ഗോവിന്ദൻ