ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു; പ്രതി പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് ഫറോക്ക് കോളേജിന് സമീപം ഭാര്യയെ ഭർത്താവ് വെട്ടുകത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.
ഫറോക്ക് കോളേജിനടുത്ത് ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. മുനീറ എന്ന യുവതിയെയാണ് ഭർത്താവ് ജബ്ബാർ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ മുനീറയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തലയിലും കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വെട്ടേറ്റ യുവതി നിലവിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ പ്രതിയായ ജബ്ബാറിനെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പണം ആവശ്യപ്പെട്ടപ്പോൾ നൽകാനാവില്ലെന്ന് മുനീറ പറഞ്ഞതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
മുറിക്കുള്ളിൽ കയറി വാതിൽ അടച്ച ശേഷം വീട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.
ജബ്ബാർ ലഹരിക്ക് അടിമയാണെന്നും ഇതിന് മുൻപും ഭാര്യയെ ആക്രമിച്ചിട്ടുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary
In Kozhikode, a woman was brutally attacked by her husband using a knife near Farook College. The victim, Muneera, sustained severe injuries to her head, neck, and body and is currently undergoing treatment on a ventilator at Kozhikode Medical College.
The accused, Jabbar, has been taken into police custody, and an attempt-to-murder case has been registered against him. The attack reportedly occurred after the victim refused to give him money. Police have launched a detailed investigation into the incident.
kozhikode-wife-stabbed-by-husband-farook-college
Kozhikode, Farook College, Domestic Violence, Attempt to Murder, Crime News, Kerala Crime









