കനത്ത മഴയിൽ മുങ്ങി കോഴിക്കോട്. ജില്ലയില്‍ കനത്ത മഴയും മൂടല്‍മഞ്ഞും ഇറങ്ങിയതിനെ തുടർന്ന് കരിപ്പൂരിലിറങ്ങേണ്ട നാല് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ഇവ നെടുമ്പാശേരിയിലും കണ്ണൂരിലുമായി ലാന്‍ഡ് ചെയ്യും. രാവിലേ കരിപ്പൂരിലെത്തേണ്ട എല്ലാ വിമാന സർവീസുകളെയും മഴ ബാധിക്കും. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. കൊടോട്ടിയിലും പരിസര പ്രദേശങ്ങളിലും മഴയും മൂടൽ മഞ്ഞും വ്യാപകമാണ്.
