ആറ് വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പൊലിസിനെ വിളിച്ച് പറഞ്ഞ് അമ്മ
കോഴിക്കോട്: ആറു വയസ്സുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് രാമല്ലൂർ പ്രദേശം. പുന്നശ്ശേരി കോട്ടയിൽ ബിജീഷിന്റെ മകൻ നന്ദഹർഷനാണ് അമ്മ അനുവിന്റെ ക്രൂരകൃത്യത്തിനിരയായത്.
കെഎസ്എഫ്ഇ ജീവനക്കാരിയായ അനു, മകനെ കൊലപ്പെടുത്തിയ ശേഷം സ്വയം പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ ബിജീഷ് ജോലിക്ക് പോയതിന് ശേഷമാണ് സംഭവം നടന്നത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മകന്റെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു അനു.
തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് മകനെ താൻ കൊലപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതോടെ പൊലീസ് ഉടൻ സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ കാക്കൂർ പൊലീസ് അനുവിനെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ കുറച്ചുനാളുകളായി അനു മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നും മരുന്നുകൾ കഴിച്ചുവരികയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
മരിച്ച നന്ദഹർഷൻ കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയാണ്. സംഭവം നാട്ടുകാരെ നടുക്കിയിരിക്കുകയാണ്.ശനിയാഴ്ച രാവിലെ ബിജീഷ് ജോലിക്ക് പോയ ശേഷമാണ് ക്രൂരമായ കൊലപാതകം നടന്നത്.
വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മകനെ അനു കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിക്കുകയായിരുന്നു. ഇതിനുശേഷം ഇവർ തന്നെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് മകനെ താൻ കൊന്നു എന്ന വിവരം പറഞ്ഞത്.
പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ അനുവിനെ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്എഫ്ഇ ജീവനക്കാരിയായ ഇവർ കഴിഞ്ഞ കുറച്ചുനാളുകളായി മാനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയാണ് മരിച്ച നന്ദഹർഷൻ.
English Summary
Residents of Ramallur in Kozhikode are in shock after a mother allegedly strangled her six-year-old son to death. The victim, Nandaharshan, was killed by his mother Anu, a KSFE employee, at their home in Punnassery Kotta. After the incident, Anu herself informed the police. She has been taken into custody, and police said she was undergoing treatment for mental health issues. The child was a UKG student at Kakkur Saraswathi Vidya Mandir.
kozhikode-mother-kills-six-year-old-son-ramallur
Kozhikode, Ramallur, child murder, mother kills son, crime news, Kerala news, Kakkur police, mental health









