web analytics

2023-ല്‍ കണ്ടെത്തി നല്‍കിയത് 200-നടുത്ത് ഫോണുകൾ; മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ആദ്യം ഓടിയെത്തുന്ന ഒരു സ്ഥലമുണ്ട് കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് ഭാഗത്ത് മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്യുമ്പോൾ പലരും ഓടിയെത്തുന്ന ഒരു സ്ഥലമുണ്ട്. കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ.Kozhikode is the first place you run to when you lose your mobile phone

ഇവിടുത്തെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ടി. ശ്രീജേഷ് കാണാതായ ഏത് ഫോണും മണിക്കൂറുകൾക്കകം കണ്ടെത്തി നൽകുന്നതിൽ വിദഗ്ധനാണ്. കഴിഞ്ഞ ദിവസം മൈസൂരുവില്‍നിന്ന് കോഴിക്കോട് ബീച്ചിലെത്തിയ സ്ത്രീയുടെ മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടു.

അവര്‍ ടൗണ്‍സ്റ്റേഷനില്‍ ഓടിയെത്തി. ഫോൺ നഷപെട്ടത് ബീച്ചിൽ ആണെന്ന് മാത്രമേ അറിയൂ. ഒട്ടും വൈകിയില്ല, ശ്രീജേഷ് ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്തു. ഒടുവിൽ മണലില്‍ പൂഴ്ന്നുകിടന്ന ഫോണ്‍ കണ്ടെത്തി.

”അവരുടെ മുഖത്തെ സന്തോഷം ഞാനൊരിക്കലും മറക്കില്ല. ഫോണുമായി നമുക്കെല്ലാവര്‍ക്കും ആത്മബന്ധമില്ലേ. ഏറ്റവും പ്രിയപ്പെട്ടത് നഷ്ടപ്പെട്ടവരുടെ മുഖം കാണുമ്പോള്‍ വിഷമമാണ്. അതുകൊണ്ട് ഫോണ്‍ നഷ്ടപ്പെട്ട് ആര് സ്റ്റേഷനിലെത്തിയാലും അതിനുപുറകെ ഞാന്‍ പോകും…” -ശ്രീജേഷ് പറയുന്നു.

നഷ്ടപ്പെട്ട ഏത് ഫോണും മണിക്കൂറുകള്‍ക്കകം ശ്രീജേഷ് കണ്ടെത്തും. 2023-ല്‍ 200-നടുത്ത് ഫോണുകളാണ് ശ്രീജേഷ് കണ്ടെത്തിനല്‍കിയത്.

തന്റെ ജോലിത്തിരക്കുകള്‍ക്കിടയിലും നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്താനായി അദ്ദേഹം മുന്നിലുണ്ട്. പോലീസിന്റെ ‘ഐ കോപ്‌സ്’ സൈറ്റില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങും.

നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതാണെങ്കില്‍ സെന്‍ട്രല്‍ എക്യുപ്മെന്റ് ഇന്‍ഫര്‍മേഷന്‍ രജിസ്റ്റര്‍ വഴിയേ കണ്ടെത്താനാവൂ.

ഇത് എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുമെങ്കിലും പോലീസ് സ്റ്റേഷന്‍ വഴിയാണെങ്കില്‍ ഒ.ടി.പി.യുടെ ആവശ്യം വരില്ല. കോയമ്പത്തൂര്‍വരെ പോയി ശ്രീജേഷ് ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.

ഫോണുകള്‍ കാണാതാകുന്നതുമായി ബന്ധപ്പെട്ട് ടൗണ്‍ സ്റ്റേഷനില്‍ ദിവസം മൂന്ന് മുതല്‍ അഞ്ച് വരെ പരാതികള്‍ കിട്ടുന്നുണ്ട്. ഇതില്‍ മോഷണം പോകുന്നതുമുണ്ട്.

”പരാതിക്കാരെ കണ്ടാലറിയാം, അവര്‍ക്ക് സൈറ്റിലൊന്നും കയറി പരിശോധിക്കാനറിയില്ലെന്ന്. അവരുടെകൂടെ നില്‍ക്കണ്ടേ. പോയി നാളെ വരൂ എന്ന് പറയാറില്ല.

മരിച്ചുപോയ ആങ്ങള വാങ്ങിച്ചുകൊടുത്ത ഫോണ്‍ നഷ്ടപ്പെട്ട ഒരു സ്ത്രീയുണ്ട്. ഒരു ദിവസംകൊണ്ട് അവരുടെ ഫോണ്‍ കണ്ടെത്താനായില്ല. അതെങ്ങനെയെങ്കിലും കണ്ടെത്തണം…” -നഷ്ടപ്പെട്ട ഫോണുകള്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും കരുതലായി എന്നുമുണ്ടെന്ന ഉറപ്പുമായി ശ്രീജേഷ് പറഞ്ഞുനിര്‍ത്തി.”

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം!

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം! തിരുവനന്തപുരം: സോഷ്യൽ...

വീട്ടിൽ പ്രസവം; നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു

വീട്ടിൽ പ്രസവം; നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു Chavakkad: വീട്ടിൽ പ്രസവത്തിന്...

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ ദിവസം നിങ്ങൾക്ക് വിജയവും സാമ്പത്തിക നേട്ടവും...

‘ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട’; സീറ്റ് നിഷേധത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ തുറന്ന വിമർശനം

‘ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട’; സീറ്റ് നിഷേധത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ...

ഗ്യാസില്ലെന്ന് കരുതി ആ തട്ടിപ്പിൽ വീഴരുത്! സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ; ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം

ഗ്യാസില്ലെന്ന് കരുതി ആ തട്ടിപ്പിൽ വീഴരുത്! സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ;...

Related Articles

Popular Categories

spot_imgspot_img