web analytics

മഞ്ജുവാര്യരുടെ ‘ഉദാഹരണം സുജാത’യെ പോലൊരു അമ്മയുണ്ട് കോഴിക്കോട്; മകൾ പഠിക്കുന്ന കോളേജിലെ തൂപ്പു ജോലി; പ്രൈവറ്റായി പഠിച്ച് മലയാളത്തിൽ ഡിഗ്രിയും പി.ജിയുമെടുത്തു; ഇപ്പോൾ അദ്ധ്യാപികയാവാൻ നെറ്റിന് പരിശീലിക്കുന്ന ഗംഗാദേവി

കോഴിക്കോട്: മഞ്ജുവാര്യർ അഭിനയിച്ച ‘ഉദാഹരണം സുജാത’യെന്ന കഥാപാത്രത്തെ പോലെ കോഴിക്കോട്ട് ഒരു അമ്മയുണ്ട്, ഗംഗാദേവി. മകൾ പഠിക്കുന്ന ദേവഗിരി കോളേജിലെ തൂപ്പു ജോലിക്കിടെ പ്രൈവറ്റായി പഠിച്ച് മലയാളത്തിൽ ഡിഗ്രിയും പി.ജിയുമെടുത്ത് അദ്ധ്യാപികയാവാൻ നെറ്റിന് പരിശീലിക്കുന്ന ഗംഗാദേവി.

തൂപ്പുജോലിക്കിടയിലും ഗംഗ ഒരു സ്വപ്‌നത്തിലായിരുന്നു. അദ്ധ്യാപികയാവണം. കോളേജിലെ അദ്ധ്യാപകരോടും പ്രിൻസിപ്പലിനോടും ആഗ്രഹം പങ്കിട്ടു. അവർ പ്രോത്സാഹിപ്പിച്ചു. വിവാഹശേഷം പഠനം മുടങ്ങിയ പഴയ പ്രീഡിഗ്രിക്കാരി 10 വർഷത്തിനു ശേഷം വീണ്ടും തുടങ്ങി. കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്താണ് ബി.എയും എം. എയും പാസായത്. നെറ്റും പാസാകണമെന്ന ദൃഢനിശ്ചയത്തിലാണ്. മകൾ നീതു ബോട്ടണി എം. എസ്‌സി ചെയ്യുന്നു. അമ്മയുടെ നേട്ടത്തിൽ നീതുവിന് അഭിമാനമാണ്.
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയാണ് സി.എം നിവാസിൽ ഗംഗാദേവി. ഭർത്താവ് സുധീഷ് പെയിന്റിംഗ് തൊഴിലാളി. 18വർഷമായി ഗംഗ ദേവഗിരിയിൽ തൂപ്പുകാരിയായിട്ട്. രാവിലെ ഏഴരയ്ക്ക് കോളേജിലെത്തും. വൈകിട്ട് അഞ്ചിന് മടങ്ങും.
എനിക്ക് പ്രചോദനമായത് മഞ്ജുവാര്യരുടെ ‘ ഉദാഹരണം സുജാത’. എവിടെയെങ്കിലും എത്തണമെന്ന വാശി എനിക്കുമുണ്ടായി. ഒരിക്കലവർ കോളേജിൽ വന്നിട്ടുണ്ട്. അന്ന് കാണാൻ കഴിയാത്തത് സങ്കടമായിരുന്നു. ഒരിക്കൽ കാണണമെന്നുണ്ട്.–ഗംഗാദേവി

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

പില്ലർ 385-ൽ ഒരു ‘മഞ്ഞുമ്മൽ ബോയ്’; ഒരാഴ്ചത്തെ മെട്രോ വാസം അവസാനിപ്പിച്ച് ‘സുഭാഷ്’ താഴെയിറങ്ങി!

പില്ലർ 385-ൽ ഒരു 'മഞ്ഞുമ്മൽ ബോയ്'; ഒരാഴ്ചത്തെ മെട്രോ വാസം അവസാനിപ്പിച്ച്...

വീടിനുള്ളിലും രക്ഷയില്ല; തൃശ്ശൂരിൽ ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു!

വീടിനുള്ളിലും രക്ഷയില്ല; തൃശ്ശൂരിൽ ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു! തൃശ്ശൂർ (കാട്ടകാമ്പാൽ):വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക്...

ഗുരുവായൂർ ഉത്സവത്തിന് ശനിയാഴ്ച തുടക്കം

ഗുരുവായൂർ ഉത്സവത്തിന് ശനിയാഴ്ച തുടക്കം തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്...

27 നക്ഷത്രജാതരുടെയും വാരഫലം

27 നക്ഷത്രജാതരുടെയും വാരഫലം മേടം (അശ്വതി, ഭരണി, കാർത്തിക – ആദ്യഭാഗം വരെ):തിങ്കളാഴ്ച...

മലപ്പുറത്ത് ‘പതമഴ’; നാട്ടുകാർ ആശങ്കയിൽ

മലപ്പുറത്ത് ‘പതമഴ’; നാട്ടുകാർ ആശങ്കയിൽ മലപ്പുറം: കൊടുംചൂടിനിടയിൽ മലപ്പുറം തിരുനാവായ മേഖലയിലെ ജനങ്ങളെ...

അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരന്‍ കുറ്റക്കാരനല്ല

അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരന്‍ കുറ്റക്കാരനല്ല കൊച്ചി:അനാശാസ്യ കേന്ദ്രത്തിലെത്തിയ ഒരാൾക്കെതിരെ അനാശാസ്യത്തിനു പ്രേരിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി....

Related Articles

Popular Categories

spot_imgspot_img