web analytics

‘എരഞ്ഞിപ്പാലത്തെ അവ്വൈ ഷൺമുഖി’…വണ്ടി ഫുട്പാത്തിൽ കയറ്റാൻ പ്ലാൻ ഉണ്ടെങ്കിൽ സൂക്ഷിക്കുക; അവിടെ ‘ക്ലോസ് സർക്യൂട്ട് ക്യാമറയെക്കാൾ’ പവർഫുൾ ആയ പ്രഭാവതിയമ്മ കാവലുണ്ട്…50സ് കിഡിന് അഭിനന്ദനപ്രവാഹം

‘എരഞ്ഞിപ്പാലത്തെ അവ്വൈ ഷൺമുഖി’…വണ്ടി ഫുട്പാത്തിൽ കയറ്റാൻ പ്ലാൻ ഉണ്ടെങ്കിൽ സൂക്ഷിക്കുക; അവിടെ ‘ക്ലോസ് സർക്യൂട്ട് ക്യാമറയെക്കാൾ’ പവർഫുൾ ആയ പ്രഭാവതിയമ്മ കാവലുണ്ട്…50സ് കിഡിന് അഭിനന്ദനപ്രവാഹം

കോഴിക്കോട് ∙ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞ വയോധികയുടെ വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം.

‘സൂപ്പർ’, ‘അമ്മച്ചി പൊളി’, ‘ഇങ്ങനെ പ്രതികരിക്കണം’ തുടങ്ങിയ നിരവധിപേർ പ്രശംസാപരമായ കമന്റുകളാണ് പങ്കുവെക്കുന്നത്. ഫുട്പാത്തിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് പതിവാണെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.

എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം നടന്ന സംഭവത്തിലാണ് കൊയ്യേരി പ്രഭാവതിയമ്മ ശ്രദ്ധേയയായത്. ഫുട്പാത്തിലൂടെ നടന്നുവരുന്നതിനിടെ സിഗ്നൽ മറികടക്കാൻ സ്കൂട്ടർ ഫുട്പാത്തിലേക്ക് കയറ്റിയ യുവാവിനെ അവർ തടഞ്ഞു.

യാത്രക്കാരൻ മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും പ്രഭാവതിയമ്മ പിന്മാറിയില്ല. കാലുകൊണ്ട് വാഹനം തടഞ്ഞ അവർ, വീണ്ടും നീങ്ങാൻ ശ്രമിച്ചതോടെ മൊബൈൽ ഫോൺ എടുത്ത് ദൃശ്യം പകർത്താൻ തുടങ്ങി.

ഇതോടെ യുവാവ് പിൻവാങ്ങി. സമീപത്തെ കെട്ടിടത്തിൽനിന്ന് പകർത്തിയ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

“ഈ വഴി ഞാൻ നടക്കുമ്പോൾ ഫുട്പാത്തിലൂടെ വാഹനങ്ങൾ കയറിവന്നാൽ ഞാൻ തടയും. ഫുട്പാത്ത് കാൽനടയാത്രക്കാരുടേതാണ്,” എന്നാണ് പ്രഭാവതിയമ്മയുടെ പ്രതികരണം.

മുമ്പും ഇത്തരത്തിൽ വാഹനം തടഞ്ഞപ്പോൾ ഒരു യുവാവ് തന്നെ മർദ്ദിച്ചതായും തുടർന്ന് എസിപിക്ക് പരാതി നൽകിയതോടെ ഇയാളെ വിളിപ്പിച്ച് താക്കീത് ചെയ്തതായും അവർ പറഞ്ഞു.

വളരെ നല്ല കാര്യമാണ് ചെയ്തതെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. ‘സൂപ്പർ’, ‘ആ അമ്മ ചെയ്തതു ഏറ്റവും നല്ല കാര്യം… സ്ത്രീകൾ ഇങ്ങനെ പ്രതികരിക്കണം’, ‘ഇന്ന്‌ അമ്മമ്മക്കാവട്ടെ ബിഗ് സല്യൂട്ട്’, ‘50സ് കിഡ് ഡാ’, ‘അമ്മച്ചി പൊളിയാണ്’,

‘ഡിജിറ്റൽ കേരള വെല്ലിമ്മിച്ചി ലാസ്റ്റ് ഫോൺ എടുത്തു’ തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ ആളുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

‘എരഞ്ഞിപ്പാലത്തെ അവ്വൈ ഷൺമുഖി’ എന്ന കമന്റിനും നിരവധി പേർ ‘ലൈക്ക’ടിച്ചു. ഫുട്പാത്തിലൂടെ വാഹനം ഓടിക്കുന്നത് ഒരു സ്ഥിരം പരിപാടിയാണെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നുണ്ട്.

English Summary:

An elderly woman in Kozhikode went viral after a video showed her stopping a scooter rider who tried to drive along a footpath. Identified as Prabhavathi Amma, she firmly blocked the vehicle and even began recording it, forcing the rider to back off. Social media users praised her for standing up for pedestrian rights.

kozhikode-elderly-woman-stops-scooter-footpath

Kozhikode, Viral Video, Traffic Rules, Pedestrian Rights, Kerala News, Social Media

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

ഇവി വാഹനങ്ങൾക്ക് 20% വരെ വിലക്കുറവ്; സർക്കാർ ജീവനക്കാർക്ക് വൻ ആനുകൂല്യവുമായി തെലങ്കാന

ഇവി വാഹനങ്ങൾക്ക് 20% വരെ വിലക്കുറവ്; സർക്കാർ ജീവനക്കാർക്ക് വൻ ആനുകൂല്യവുമായി...

സൈബർ സുരക്ഷാ വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു; അതും പട്ടാപ്പകൽ

സൈബർ സുരക്ഷാ വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു; അതും...

ഹെൽമെറ്റില്ലാത്ത യാത്രയ്ക്ക് ‘പണികിട്ടി’; ഒരാഴ്ചയ്ക്കുള്ളിൽ ഈടാക്കിയത് 2.7 കോടി രൂപ പിഴ!

ഹെൽമെറ്റില്ലാത്ത യാത്രയ്ക്ക് 'പണികിട്ടി'; ഒരാഴ്ചയ്ക്കുള്ളിൽ ഈടാക്കിയത് 2.7 കോടി രൂപ പിഴ! തിരുവനന്തപുരം:...

കിലോയ്ക്ക് 3 ലക്ഷം! ജപ്പാന്റെ മിയാസാക്കി മാമ്പഴം ഇനി കേരളത്തിലെ ടെറസ്സിലും

കിലോയ്ക്ക് 3 ലക്ഷം! ജപ്പാന്റെ മിയാസാക്കി മാമ്പഴം ഇനി കേരളത്തിലെ ടെറസ്സിലും കിലോയ്ക്ക്...

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴ; വന്ദേഭാരതിലെ കരാർ റദ്ദാക്കി

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴ ഇന്ത്യൻ...

കുന്നത്തുനാട് മുതൽ കോതമംഗലം വരെ; ട്വന്റി20യുടെ കരുത്തിൽ എൻഡിഎ പ്രതീക്ഷയിൽ!

കുന്നത്തുനാട് മുതൽ കോതമംഗലം വരെ; ട്വന്റി20യുടെ കരുത്തിൽ എൻഡിഎ പ്രതീക്ഷയിൽ! കേരളത്തിൽ ക്രിസ്ത്യൻ...

Related Articles

Popular Categories

spot_imgspot_img