നിസ്കരിക്കാൻ എഴുന്നേറ്റ യുവതിയുടെ മുഖത്തേക്ക് മുളകുപൊടി വിതറി… മാല മോഷണം
കോഴിക്കോട്: കോഴിക്കോട് വീടിന്റെ പരിസരത്ത് നിന്ന യുവതിയുടെ മുഖത്തേക്ക് മുളകുപൊടി വിതറി മാല പൊട്ടിച്ചു. കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് പൊട്ടിച്ചത്. ഇന്ന് രാവിലെയാണ് മോഷണം നടന്നത്. സുബൈദ രാവിലെ നിസ്കരിക്കാൻ എഴുന്നേറ്റപ്പോൾ പുറത്ത് കാത്തുനിന്ന മോഷ്ടാവ് കണ്ണിൽ മുളകുപൊടി വിതറി അക്രമിക്കുകയായിരുന്നു. ബൈക്കിലാണ് യുവാവ് എത്തിയത്.
മുളക്പൊടി വിതറിയ ശേഷം മോഷ്ടാവ് മാള പൊട്ടിക്കാൻ ശ്രമം നടത്തി. പിടിവലിയിൽ സുബൈദയുടെ മുഖത്ത് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അതേസമയം വാണിമേലിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ സ്വർണമാല കവർന്നു. വാണിമേൽ കന്നുകുളം സ്വദേശിനി അനുപ്രിയയുടെ രണ്ടര പവൻ സ്വർണമാലയാണ് ബലമായി പിടിച്ച് പറിച്ചെടുത്തത്. ഇന്നലെ രാത്രി 10.45ന് വീടിന്റെ വരാന്തയിൽ ഇരിക്കുന്നതിനിടെയാണ് സംഭവം. വളയം പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരുന്നു.
നാടകം പൊളിഞ്ഞു, കള്ളൻ കപ്പലിൽ തന്നെ; മുളകുപൊടി വിതറി കെട്ടിയിട്ട് കാറിൽ നിന്ന് പണം തട്ടിയ സംഭവത്തിന് പിന്നിലെ തിരക്കഥ ഒരുക്കിയത് പരാതിക്കാരനും കൂട്ടാളിയും ചേർന്ന്
കോഴിക്കോട്: എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയിലെ പ്രതി പരാതിക്കാരൻ തന്നെ. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്ന സംഭവം വ്യാജമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ, യാസിർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പരാതി സംബന്ധിച്ച് പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. കോഴിക്കോട് കാട്ടിൽ പീടികയിൽ വെച്ച് എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 72,40,000 രൂപ രണ്ടുപേർ ചേർന്ന തന്നെ കാറിൽ കെട്ടിയിട്ട ശേഷം കവർന്നു എന്നായിരുന്നു ഏജൻസി ജീവനക്കാരനായ സൂഹൈൽ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്. എന്നാൽ ഇതെല്ലാം കൂട്ടാളികളോടൊപ്പം ചേർന്നുള്ള നാടകമാണെന്നാണ് പൊലീസ് പറയുന്നത്.
സുഹൈലും കൂട്ടുപ്രതിയായ താഹയും മറ്റൊരാളും ചേർന്നാണ് ഈ നാടകം ആസൂത്രണം ചെയ്തത്. കോലാഹലങ്ങൾ അടങ്ങിയാൽ പണം സ്വന്തമാക്കാമെന്നായിരുന്നു ഇരുവരുടെയും ആസൂത്രണം. താഹയിൽ നിന്ന് 37 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്.
രണ്ട് പേർ കാറിലേക്ക് അതിക്രമിച്ചു കയറി എന്ന് പറഞ്ഞ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറി കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു ഇയാളെ നാട്ടുകാർ കണ്ടെത്തിയത്. എന്നാൽ വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നതായും ഡോർ അടച്ചിട്ടില്ലെന്നുമുള്ള ദൃക്സാക്ഷി മൊഴികളും നിർണായകമായി.
മുഖത്തു മുളകുപൊടി വിതറി മുഖംമൂടി സംഘം 18 ലക്ഷം കവർന്നെന്ന് യുവതി; ഫൊറൻസിക് സംഘം വരുമെന്ന് പറഞ്ഞതോടെ കള്ളി പൊളിഞ്ഞു; പരാതി വ്യാജമെന്ന് പൊലീസ്
തൊടുപുഴ: വീട്ടിൽ കയറി കണ്ണിൽ മുളകുപൊടി വിതറി യുവാക്കൾ 18 ലക്ഷം രൂപ തട്ടിയെന്ന യുവതിയുടെ പരാതി പൊലീസ് അന്വേഷണത്തിൽ വ്യാജമെന്ന് കണ്ടെത്തി.
ഓണച്ചിട്ടിയിൽ നിക്ഷേപിച്ച പണം ആളുകൾക്ക് തിരികെ നൽകാൻ കഴിയാതെ വന്നതോടെയാണ് ഇടുക്കി നെടുങ്കണ്ടം കോമ്പയാർ സ്വദേശിനി കള്ളക്കഥ മെനഞ്ഞത്.
ഉടുമ്പൻചോല കോമ്പയാറിൽ ഇന്നലെ വൈകീട്ടു മൂന്നിനാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. വീട്ടിൽ ഒറ്റയ്ക്കായിരുന്ന തന്റെ മുഖത്തു മുളകുപൊടി വിതറി ലക്ഷങ്ങൾ തട്ടിയെന്നാണു യുവതി ആരോപിച്ചത്.
രണ്ടംഗ സംഘമാണ് എത്തിയത്. അവർ മുഖംമൂടി ധരിച്ചിരുന്നു. മുളകുപൊടി വിതറിയശേഷം അലമാരയിൽ നിന്നു പണം എടുത്തുകൊണ്ടു പോയി എന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
;
നെടുങ്കണ്ടം എസ്‌ഐ ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ നിർദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ യുവതി നൽകിയത് വ്യാജ പരാതിയാണെന്ന് തെളിയുകയായിരുന്നു.
മോഷണം പോയ തുകയിലും മൊഴികളിലും വൈരുധ്യം വന്നതോടെ പൊലീസ് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു.
ഫൊറൻസിക് സംഘം ഉൾപ്പെടെയുള്ളവർ വരുമെന്നും കൂടുതൽ പ്രശ്‌നമാകുമെന്നു മനസ്സിലാക്കിയ യുവതി മോഷണം കെട്ടിച്ചമച്ചതാണെന്നു സമ്മതിക്കുകയായിരുന്നു. പരാതി ഇല്ലാത്തതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.
English Summary
A woman in Kozhikode was attacked with chilli powder and robbed of her gold chain outside her home. The accused fled on a bike after the early morning attack.