web analytics

കൊയിലാണ്ടി അപകടം; ലീനയുടെ മരണം ആനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്. മരിച്ചവരിൽ ഒരാളായ ലീനയ്ക്ക് ആനയുടെ ചവിട്ടേറ്റെന്നാണ് സ്ഥിരീകരണം. കെട്ടിടം ദേഹത്ത് വീണാണ് അമ്മു അമ്മയും രാജനും മരിച്ചതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്‌.

ലീലയുടെ കഴുത്തിനാണ് ചവിട്ടേറ്റത് എന്ന് ഇൻക്വസ്റ്റ് സാക്ഷിയും പറയുന്നു. അവർ രണ്ട് ആനകൾക്കിടയിൽപ്പെട്ടതായി സംശയമുണ്ട്. ലീലയുടെ കാലുകൾക്ക് ഗുരുതര പരിക്കേറ്റിരുന്നുവെന്നും ഇൻക്വസ്റ്റ് സാക്ഷി പറഞ്ഞു.അതേസമയം ഉത്സവത്തിന് ആനകൾ ഇടഞ്ഞതിൽ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി പറഞ്ഞു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനം മന്ത്രിക്ക് കൈമാറി. വീഴ്ചയില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

എഡിഎമ്മും വനം വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറി. പടക്കം പൊട്ടിച്ച സംഭവം, രണ്ട് ആനകളെ എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട അകലം ഇതൊക്കെ സംബന്ധിച്ച് റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

കലൂർ ‘ഐ ഡിലി’ കഫേയിലെ സ്ട്രീമർ പൊട്ടിത്തെറി; ചികിത്സയിലിരുന്ന രണ്ടാമത്തെയാളും മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

Other news

1500 രൂപയ്ക്ക് 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് ഭൂമിയും…ഇടങ്കോലിട്ട് ലോട്ടറി വകുപ്പ്

1500 രൂപയ്ക്ക് 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് ഭൂമിയും…ഇടങ്കോലിട്ട്...

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ്

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ...

ഗില്ലിനായി വാദിച്ചവർ 2! വേണ്ടെന്നു പറഞ്ഞവർ 3; ‘പൊരിഞ്ഞയടി’ ടീം സെലക്ഷനില്‍ സംഭവിച്ചതിങ്ങനെ

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഏറ്റവും വലിയ ചർച്ചയായി...

ഇന്ത്യയുടെ ആക്രമണത്തിനിടെ പാക്കിസ്ഥാന് ദൈവിക സഹായം ലഭിച്ചു, ഞങ്ങൾക്ക് അത് അനുഭവപ്പെട്ടു

ഇന്ത്യയുടെ ആക്രമണത്തിനിടെ പാക്കിസ്ഥാന് ദൈവിക സഹായം ലഭിച്ചു, ഞങ്ങൾക്ക് അത് അനുഭവപ്പെട്ടു ഇസ്‍ലാമാബാദ്∙...

‘GhostPairing’ സൂക്ഷിക്കണം: വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം; എന്താണിത് ?

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ന്യൂഡൽഹി ∙വാട്‌സ്ആപ്പ്...

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം: മൂന്ന് പേർക്ക് ഗുരുതര പരുക്ക്

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം റാന്നി:...

Related Articles

Popular Categories

spot_imgspot_img