കോട്ടയത്ത് അതിഥി തൊഴിലാളിയെ സിമന്റ് മിക്സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്തി. കോട്ടയം വാകത്താനത്താണ് അസം സ്വദേശിയായ ലേമാന്‍ കിസ്ക് എന്ന 19 കാരനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ വാകത്താനത്തെ കോൺക്രീറ്റ് കമ്പനിയിലെ ഓപ്പറേറ്റർ പാണ്ടി ദുരൈ അറസ്റ്റിലായി. ഏപ്രിൽ 26നാണ് സംഭവം. ലേമാനെ മിക്സർ മെഷീനിൽ ഇട്ടശേഷം ഇയാൾ സ്വിച്ച് ഓൺ ആക്കുകയായിരുന്നു. ലെയ്‌മാൻ മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം ഇയാൾ മൃതദേഹം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വെസ്റ്റ് കുഴിയിൽ തള്ളി. എന്നാൽ പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു.
Read also:പിന്നിൽ ആര് ?ബഹിരാകാശത്തുനിന്നും ഭൂമിയിലേക്ക് അതിനിഗൂഢ ലേസർ സിഗ്നൽ എത്തി !