web analytics

കേരളത്തിൽ പ്രണയം നടിച്ച് മതംമാറ്റാൻ ശ്രമിക്കുന്ന സംഘടിത ലോബി പ്രവർത്തിക്കുന്നു; അന്വേഷണം വേണമെന്ന് കത്തോലിക്ക കോൺ​ഗ്രസ്

കേരളത്തിൽ പ്രണയം നടിച്ച് മതംമാറ്റാൻ ശ്രമിക്കുന്ന സംഘടിത ലോബി പ്രവർത്തിക്കുന്നു; അന്വേഷണം വേണമെന്ന് കത്തോലിക്ക കോൺ​ഗ്രസ്

കൊച്ചി: കോതമംഗലത്ത് ടി.ടി.സി വിദ്യാർത്ഥിനിയായ സോന എൽദോസ് (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് രംഗത്ത്.

കേരളത്തിൽ പ്രണയം നടിച്ച് മതംമാറ്റാൻ ശ്രമിക്കുന്ന സംഘടിത ലോബി പ്രവർത്തിക്കുന്നെന്ന വാദത്തെ സാധൂകരിക്കുന്ന വിവരങ്ങളാണ് സോനയുടെ ആത്മഹത്യാ കുറിപ്പിലുള്ളതെന്നും സംഘടന ചൂണ്ടിക്കാട്ടിയാണ് സോന എൽദേസിന്റെ മരണത്തിലാണ് കത്തോലിക്ക കോൺ​ഗ്രസ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

കത്തോലിക്ക കോൺഗ്രസിന്റെ ആവശ്യം

സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതനുസരിച്ച്:

സോനയുടെ ആത്മഹത്യാ കുറിപ്പിൽ നിന്നുള്ള വിവരങ്ങൾ “പ്രണയം നടിച്ച് മതംമാറ്റാൻ ശ്രമിക്കുന്ന സംഘടിത ലോബിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തെളിവുകളാണെന്ന് അവകാശപ്പെടുന്നു.

വിവാഹ വാഗ്ദാനം നൽകി ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചതായി ആത്മഹത്യാ കുറിപ്പിൽ സോന വ്യക്തമാക്കിയിട്ടുണ്ടെന്ന് പറയുന്നു.

ഇത് ഒറ്റപ്പെട്ട സംഭവം അല്ല, തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ് എന്നും ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

പോലീസ് നടപടി

കേസിൽ സുഹൃത്ത് റമീസ് (പറവൂർ പാനായിക്കുളം സ്വദേശി), നെടുമ്പാശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരൻ, ആത്മഹത്യാപ്രേരണയും ദേഹോപദ്രവം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റിലായി.

ഇയാളുടെ കുടുംബാംഗങ്ങളെയും പ്രതിചേർക്കാനുള്ള സാധ്യത പൊലീസ് അന്വേഷിക്കുന്നു.

ആത്മഹത്യാ കുറിപ്പിലെ വെളിപ്പെടുത്തലുകൾ

സോനയുടെ കുറിപ്പിൽ പറഞ്ഞിരിക്കുന്ന പ്രധാന ആരോപണങ്ങൾ:

  1. പ്രണയവഞ്ചന: “ഇമ്മോറൽ ട്രാഫിക്കിന് പിടിക്കപ്പെട്ട റമീസിനോട് ക്ഷമിച്ചു, പക്ഷേ അവൻ വീണ്ടും വീണ്ടും എന്റെ വിശ്വാസം വഞ്ചിച്ചു.”
  2. മതംമാറ്റ സമ്മർദ്ദം: “രജിസ്റ്റർ വിവാഹ വാഗ്ദാനം നൽകി വീട്ടിൽ എത്തിച്ച് കുടുംബത്തെ കൊണ്ട് മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറയിപ്പിച്ചു.”
  3. കുടുംബത്തിന്റെ പങ്ക്: “റമീസിന്റെ തെറ്റുകൾ അറിഞ്ഞിട്ടും അവന്റെ അമ്മയും അച്ഛനും മൗനം പാലിച്ചു.”
  4. തുടർച്ചയായ ക്രൂരത: “മതം മാറിയാലും റമീസിന്റെ വീട്ടിൽ തന്നെ താമസിക്കണമെന്നും കർശനമായി പറഞ്ഞു.”

സംഭവത്തിന്റെ പശ്ചാത്തലം

കോതമംഗലം കറുകടം കടിഞ്ഞുമ്മേൽ ഹൗസിലെ പരേതനായ എൽദോസിന്റെയും ബിന്ദുവിന്റെയും മകളായ സോന, കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..

സോനയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ:

ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാൻ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറൽ ട്രാഫിക്കിങ്ങിനു പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. പക്ഷേ അവൻ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു.

എല്ലാം മറന്ന് ഇറങ്ങിചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു. രജിസ്റ്റർ മാര്യേജ് നടത്തിതരാമെന്ന വ്യാജേന അവൻറെ വീട്ടിലെത്തിച്ചു കുടുംബക്കാരെക്കൊണ്ട് മതം മാറിയാൽ കല്യാണം അവർ നടത്താമെന്നു പറയിച്ചു.

റമീസ് ചെയ്ത തെറ്റുകൾ അവൻറെ വീട്ടിൽ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകൽച്ച ഉണ്ടാക്കി. സഹദ് എന്ന കൂട്ടുകാരൻ എൻറെ കൂടെ വരാമെന്നു പറഞ്ഞ റമീസിനെ പിന്തിരിപ്പിച്ചു.

വീണ്ടും എന്നെ തിരിച്ച് വീട്ടിലേക്കെത്തിച്ചു. മതം മാറാൻ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നു. മതം മാറിയ മാത്രം പോര തൻറെ വീട്ടിൽ നിക്കണമെന്നും കർശനമായി പറഞ്ഞു. ചെയ്ത തെറ്റിനു ഒട്ടും തന്നെ കുറ്റബോധമോ എന്നോട് സ്നേഹമോ റമീസിൽ ഞാൻ കണ്ടില്ല.

എന്നോട് മരിച്ചോളാൻ റമീസ് സമ്മതം നൽകി. വീട്ടിൽ ഇനിയും ഒരു ബാധ്യതയായി നിൽക്കാൻ സാധിക്കുന്നില്ല. അപ്പൻറെ മരണം തളർത്തിയ എന്നെ മുകളിൽ പരാമർശിച്ച വ്യക്തികൾ ചേർന്നു ഇന്ന് മരണത്തിലേക്കെത്തിച്ചിരിക്കുന്നു. ഞാൻ പോവുന്നു. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം. ഞാൻ അപ്പൻറെ അടുത്തേക്ക് പോകുവാ”

English Summary :

Catholic Congress has demanded a central agency investigation into the suicide of 23-year-old TTC student Sona Eldhose in Kothamangalam, alleging love betrayal and forced religious conversion in her suicide note.

kothamangalam-ttc-student-suicide-catholic-congress-central-probe

Kothamangalam, TTCStudent, SonaEldhose, Suicide, CatholicCongress, ReligiousConversion, LoveJihad, KeralaNews, CrimeNews, BreakingNews

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്; പാലക്കാട് പോസ്റ്ററുകൾ

സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്; പാലക്കാട്...

ദാസേട്ടൻ്റെയും ജയവിജയൻമാരുടേയും പാട്ടുകൾ മാത്രമല്ല, ശബരീശ സന്നിധിയിൽ ഇനി എല്ലാ ഗായകരുടെയും ഭക്തിഗാനങ്ങൾക്ക് അവസരം

ദാസേട്ടൻ്റെയും ജയവിജയൻമാരുടേയും പാട്ടുകൾ മാത്രമല്ല, ശബരീശ സന്നിധിയിൽ ഇനി എല്ലാ ഗായകരുടെയും...

ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം; 875 മത്സരാർത്ഥികളിൽ നിന്ന് വിജയിയായത് മലയാളി…!

ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം; വിജയിയായത് മലയാളി തിരുവനന്തപുരം:ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന...

ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്നു: നാല് പഞ്ചായത്തുകളിൽ കൂടി സ്ഥിരീകരണം; പക്ഷികളെ ഉന്മൂലനം ചെയ്യാൻ കടുത്ത നടപടിയുമായി അധികൃതർ

ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി ഭീതി ഒഴിയുന്നില്ല. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ...

പോലീസ് മാമാ… ആശാനെഡിറ്റിം​ഗ് ഒന്നു പിഴച്ചാല്‍! വിഡിയോയില്‍ തെറ്റ്, കേരള പൊലീസിനു ട്രോളോട് ട്രോള്‍

പോലീസ് മാമാ… ആശാനെഡിറ്റിം​ഗ് ഒന്നു പിഴച്ചാല്‍! വിഡിയോയില്‍ തെറ്റ്, കേരള പൊലീസിനു...

നാൽപതോളം കടുവകളുടെ തോൽ, നഖങ്ങൾ….കണ്ടെത്തിയത് ക്ഷേത്രത്തിലെ നവീകരണത്തിനിടെ

ക്ഷേത്രത്തിലെ നവീകരണത്തിനിടെ സീൽ ചെയ്ത അറകളിൽ കണ്ടെത്തിയത്… ഗാന്ധിനഗർ:ഗുജറാത്തിലെ രാജ്പിപ്ല പട്ടണത്തിൽ ഒരു...

Related Articles

Popular Categories

spot_imgspot_img