web analytics

കൂരിയാട് വീണ്ടും ദേശീയപാത തകർന്നു; പ്രധാന റോഡിന്റെ പാർശ്വ ഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു

മലപ്പുറം: ദേശീയപാത വീണ്ടും പൊളിഞ്ഞു. ദേശീയപാതയിൽ കൂരിയാട് പ്രധാന റോഡിന്റെ പാർശ്വ ഭിത്തിയാണ് തകർന്നത്. ഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. സർവീസ് റോഡാണ് കൂടുതൽ തകർന്നു. നേരത്തെ അപകടം ഉണ്ടായതിന് സമീപത്തുള്ള റോഡാണ് ഇത്തവണ തകർന്നത്.

അതേസമയം, കൂരിയാട് ദേശീയപാത നിർമ്മാണത്തിൽ കരാർ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ പറഞ്ഞിരുന്നു. നിർമാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതിൽ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ.

കമ്പനിയെ ഡീ ബാർ ചെയ്തതടക്കമുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിരുന്നു. ഐഐടിയിലെ റിട്ട. പ്രൊഫസറുൾപ്പെടെയുളള മൂന്നംഗ വിദഗ്ദ സംഘം ഇവിടം സന്ദർശിച്ചിരുന്നു. തുടർന്ന് ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തൽ.

സംഭവത്തിൽ കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ ഡീബാർ ചെയ്തിരുന്നു. പദ്ധതിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിരുന്നു.

കൂരിയാടിന് പുറമേ തൃശൂർ, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലെ ദേശീയപാതയിലും വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്.

തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. കാസർകോട് ദേശീയപാത നിർമാണം നടക്കുന്ന മാവുങ്കാൽ കല്യാൺ റോഡിന് സമീപമാണ് വിള്ളൽ കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

റീൽസ് എടുക്കാൻ അച്ഛനെ ചാക്കിലാക്കി കുറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പിടിയിൽ

റീൽസ് എടുക്കാൻ അച്ഛനെ ചാക്കിലാക്കി കുറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പിടിയിൽ ബെംഗളൂരു: സോഷ്യൽ...

ഗണപതി ഹോമവും ‘സ്റ്റാർ’ തുടക്കവും; തൃപ്പൂണിത്തുറയിൽ ‘ആക്ഷൻ’ തുടങ്ങി; ഡ്യൂപ്പില്ലാതെ അഞ്ജലി

ഗണപതി ഹോമവും 'സ്റ്റാർ' തുടക്കവും; തൃപ്പൂണിത്തുറയിൽ 'ആക്ഷൻ' തുടങ്ങി; ഡ്യൂപ്പില്ലാതെ അഞ്ജലി കൊച്ചി:...

കുപ്പിവളവിൽ കലാപം; പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടെ സിഐ സ്റ്റെപ്‌റ്റോ ജോണിന് കുത്തേറ്റു

കുപ്പിവളവിൽ കലാപം; പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടെ സിഐ സ്റ്റെപ്‌റ്റോ ജോണിന് കുത്തേറ്റു മലപ്പുറം: ഔദ്യോഗിക...

സുധാകരനായി കണ്ണൂരിൽ പടയൊരുക്കം; കോൺഗ്രസിൽ കലാപം!

കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ കോൺഗ്രസിൽ അണപൊട്ടിയത്...

“ഗ്യാസ് ക്ഷാമത്തിൽ സർക്കാർ ഇടപെടൽ”; പുതിയ മുൻഗണന പട്ടിക പ്രഖ്യാപിച്ചു

“ഗ്യാസ് ക്ഷാമത്തിൽ സർക്കാർ ഇടപെടൽ”; പുതിയ മുൻഗണന പട്ടിക പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ...

തിങ്കളാഴ്ച സംസ്ഥാനത്ത് ഹോട്ടൽ സമരം

തിങ്കളാഴ്ച സംസ്ഥാനത്ത് ഹോട്ടൽ സമരം തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ...

Related Articles

Popular Categories

spot_imgspot_img