റോയിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് മൊഴി
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിൽ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്നു തന്നെയാണെന്ന് ഫോറൻസിക് സർജൻ ഡോ. പ്രസന്നൻ്റെ മൊഴി.
പോസ്റ്റുമോർട്ടത്തിൽ ഇത് വ്യക്തമായെന്ന് പ്രോസിക്യൂഷനും മാറാട് പ്രത്യേക കോടതി ജഡ്ജി കെ.സുരേഷ് കുമാർ മുമ്പാകെയാണ് മൊഴി നൽകിയത്. റോയ് തോമസിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത് ഫോറൻസിക് വിഭാഗത്തിലെ ഡോ. ആർ.സോനു ആയിരുന്നെന്നും അദ്ദേഹം മരിച്ചതിനാൽ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം സ്വീകരിച്ചത് താനായിരുന്നുവെന്നും ഡോ.പ്രസന്നൻ നൽകിയ മൊഴിയിൽ പറയുന്നു.
മരണകാരണം സയനൈഡാണെന്ന് സംശയരഹിതമായി തെളിഞ്ഞിരുന്നുവെന്നും കോടതിയെ അറിയിച്ചു.2011 സെപ്തംബറിൽ ജോളി, റോയ് തോമസിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. റോയി തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നായിരുന്നു ജോളിയുടെ മൊഴി. കൂടത്തായിയിൽ 2002മുതൽ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്.
കൂടത്തായി ജോളി വിവാഹമോചിതയായി
കൊച്ചി: രാജ്യന്തരതലത്തിൽ കുപ്രസിദ്ധി നേടിയ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി വിവാഹമോചിതയായി.
ആദ്യ ഭർത്താവ് റോയിയെ കൊലപ്പെടുത്തിയതിന് ശേഷം ജോളി പൊന്നാമറ്റം ഷാജു സക്കറിയാസിനെ വിവാഹം ചെയ്തിരുന്നു.
ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി തിങ്കളാഴ്ചയാണ് കുടുംബകോടതി തീർപ്പാക്കിയത്.
കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ ജോളി ഇനിയും ആക്രമണത്തിന് മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും
അതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്.
2021-ൽ ആണ് ഷാജു ഹർജിയുമായി കുടുംബ കോടതിയെ സമീപിച്ചത്. എന്നാൽ എതിർഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാൽ ഒടുവിൽ തിങ്കളാഴ്ച തീർപ്പാക്കുകയായിരുന്നു.
തന്റെ ആദ്യ ഭാര്യ സിലിയെയും മകൾ ആൽഫൈനെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപ്പെടുത്താൻ വ്യാജമൊഴി നൽകിയെന്നും
ക്രൂരമായ കൊലപാതകങ്ങൾ നടത്തിയ വ്യക്തിക്കൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സക്കറിയാസ് ഹർജിയിൽ വിശദമാക്കിയിരുന്നു.
2002ൽ ആയിരുന്നു ജോളി ആദ്യ കൊലപാതകം നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയത്. ജോളിയുടെ ഭർതൃപിതാവ് റിട്ട വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ
കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട അദ്ധ്യാപിക അന്നമ്മ തോമസ്, ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്,
അന്നമ്മയുടെ സഹോദരൻ എം എം മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സക്കറിയാസിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
In a crucial testimony in the Koodathayi serial murder case, forensic surgeon Dr. Prasannan confirmed that Roy Thomas, the first husband of prime accused Jolly, died due to ingestion of cyanide.