വീട്ടിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53 കാരൻ അറസ്റ്റിൽ
കൊല്ലം: കൊല്ലം കടയ്ക്കലിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ പൊലീസ് പിടിയിൽ.
കടക്കൽ പടിഞ്ഞാറേ വയല അജ്മൽ മൻസിലിൽ സുലൈമാൻ (53) ആണ് അറസ്റ്റിലായത്.
മദ്യപിച്ചെത്തി ആക്രമണം
ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മദ്യപിച്ചെത്തിയ പ്രതി വീടിനുള്ളിൽ കയറി യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
യുവതി ബഹളം വെച്ചതോടെ പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
പരാതി നൽകിയതോടെ പൊലീസ് നടപടി
യുവതിയുടെ ഭർത്താവും ബന്ധുക്കളും ചേർന്ന് കടക്കൽ പൊലീസിൽ പരാതി നൽകി.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പ്രതി അറസ്റ്റിൽ, റിമാൻഡ്
തുടർന്നുള്ള അന്വേഷണത്തിൽ വയല ഭാഗത്തുനിന്ന് പ്രതിയെ പൊലീസ് പിടികൂടി.
അറസ്റ്റ് രേഖപ്പെടുത്തിയ സുലൈമാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary:
A 53-year-old man was arrested in Kollam’s Kadakkal for allegedly trespassing into a house and sexually assaulting a woman. The accused fled after the victim raised an alarm but was later traced and arrested by police. He has been remanded in judicial custody.









