web analytics

സർക്കാരിന് പണി കിട്ടി; കൊല്ലം കളക്ടറേറ്റ് ഇനി ‘സ്വകാര്യം’! 12 കോടി നൽകാത്തതിന് ഭരണസിരാകേന്ദ്രം ജപ്തി ചെയ്ത് സബ് കോടതി!

സർക്കാരിന് പണി കിട്ടി; കൊല്ലം കളക്ടറേറ്റ് ഇനി ‘സ്വകാര്യം’! 12 കോടി നൽകാത്തതിന് ഭരണസിരാകേന്ദ്രം ജപ്തി ചെയ്ത് സബ് കോടതി!

കൊല്ലം:
ഹൈക്കോടതി വിധിച്ച നഷ്ടപരിഹാര തുക സർക്കാർ കെട്ടിവയ്ക്കാത്തതിനെ തുടർന്ന്, കൊല്ലം കളക്ടറേറ്റ് പ്രവർത്തിക്കുന്ന ഏകദേശം രണ്ട് ഏക്കർ ഭൂമി ജപ്തി ചെയ്ത് കൊല്ലം സബ് കോടതി. കളക്ടറേറ്റ് കെട്ടിടത്തിൽ ജപ്തി നോട്ടീസും പതിപ്പിച്ചു.

2003-ൽ സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുത്തപ്പോൾ മതിയായ നഷ്ടപരിഹാരം നൽകിയില്ലെന്ന പരാതിയെ തുടർന്നാണ് നടപടി.

അന്നത്തെ മുനിസിപ്പാലിറ്റി ഘട്ടത്തിൽ ബസ് ടെർമിനൽ–ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി നടപ്പാക്കുന്നതിനായി, ചിന്നക്കട ഉപാസന ആശുപത്രിക്ക് സമീപം കൊല്ലം–തിരുമംഗലം പാതയോരത്ത് സ്ഥിതിചെയ്ത, വിജയലക്ഷ്മി കാഷ്യൂസ് ഉടമയായ പരേതൻ കെ. രവീന്ദ്രനാഥൻ നായരുടെ 1.23 ഏക്കർ ഭൂമിയാണ് കൊല്ലം കോർപ്പറേഷൻ ഏറ്റെടുത്തത്.

ആദ്യഘട്ടത്തിൽ സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം 1.13 കോടി രൂപയായിരുന്നു. ഇത് ചോദ്യം ചെയ്ത് ഭൂവുടമ നൽകിയ ഹർജിയിൽ, കൊല്ലം സബ് കോടതി നഷ്ടപരിഹാരം എട്ട് കോടിയായി ഉയർത്തി.

തുടർന്ന്, ഭൂവുടമയും കോർപ്പറേഷനും അപ്പീൽ നൽകിയതിനെ തുടർന്ന്, കേരള ഹൈക്കോടതി നഷ്ടപരിഹാരത്തുക 12.43 കോടിയായി വർധിപ്പിച്ചു.

ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമ കൊല്ലം സബ് കോടതിയിൽ വിധിനടത്തിപ്പ് ഹർജി നൽകിയിരുന്നു.

എന്നാൽ വിധിച്ച തുക സർക്കാർ കെട്ടിവയ്ക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ്, കൊല്ലം സബ് കോടതി കളക്ടറേറ്റ് ഭൂമി ജപ്തി ചെയ്ത് തുക ഈടാക്കാനുള്ള നടപടി ആരംഭിച്ചത്.

ഭൂവുടമയ്ക്കുവേണ്ടി ചിറ്റയം സതീഷ്‌കുമാർ, വി. എസ്. തമ്പി, ഐശ്വര്യ എസ്. പ്രസാദ്, ഷീന ബീഗം എന്നിവർ കോടതിയിൽ ഹാജരായി.

അതേസമയം, ജപ്തിനടപടി പിൻവലിക്കാനും ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനുമായി സർക്കാർ നിയമനടപടികൾ ആരംഭിച്ചതായും അറിയിച്ചു.

English Summary
The Kollam Sub Court has ordered the attachment of about two acres of land where the Kollam Collectorate is functioning, after the state government failed to deposit the compensation amount fixed by the Kerala High Court in a land acquisition case. The High Court had enhanced the compensation to ₹12.43 crore. The government has now initiated legal steps to stay the order and withdraw the attachment.

kollam-collectorate-land-attached-high-court-compensation-not-paid

Kollam, Kollam Sub Court, Kerala High Court, Kollam Corporation, Land Acquisition, Compensation Dispute, Collectorate Attachment, Court Order, Kerala News

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു തിരുവനന്തപുരം:...

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു തിരുവനന്തപുരം:...

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം ഇന്ന് നക്ഷത്രഫലപ്രകാരം ചിലർക്കു വിജയവും നേട്ടങ്ങളും...

ബെവ്കോയും ബാറുകളും പൂട്ടും; കേരളത്തിൽ തുടർച്ചയായ ദിവസങ്ങളിൽ മദ്യലഭ്യത കുറയും

തിരുവനന്തപുരം: കേരളത്തിലെ മദ്യപാനികൾക്ക് അല്പം നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കണക്കെടുപ്പും...

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ്

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ് കൊച്ചി: മഞ്ഞപ്പൂക്കൾ...

Related Articles

Popular Categories

spot_imgspot_img