തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴി അന്വേഷണ സംഘം ഇന്നെടുക്കും. രാവിലെ 11മണിക്ക് തൃശ്ശൂർ പൊലീസ് ക്ലബ്ബിൽ വെച്ചാണ് മൊഴിയെടുക്കൽ നടക്കുക. കൊടുങ്ങല്ലൂർ എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലായിരിക്കും മൊഴി രേഖപ്പെടുത്തുക.(kodakara hawala case; police will take statement of tirur satheesh)
കേസിൽ സതീഷ് ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. കൊടകര കുഴൽപ്പണ കേസിൽ ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിന് അനുമതി നൽകിയത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.