കൊച്ചിയിൽ ഒരു ട്രാഫിക് നിയമ ലംഘനത്തിന് രണ്ട് തവണ പിഴ; യുവാവിനോട് ഖേദ പ്രകടനം നടത്തി പൊലീസ്
കൊച്ചി: ഒരേ സ്ഥലത്ത് നടന്ന ട്രാഫിക് നിയമലംഘനത്തിന്റെ ചിത്രമുപയോഗിച്ച് ഒരു വാഹനത്തിന് ഒരേ ദിവസം രണ്ട് തവണ പിഴ ചുമത്തിയ സംഭവത്തിൽ കൊച്ചി ട്രാഫിക് പൊലീസ് തിരുത്തൽ നടപടി സ്വീകരിച്ചു.
അനധികൃതമായി ചുമത്തിയ പിഴ റദ്ദാക്കി.
ന്യൂസ് 4 മീഡിയ ഈ വിവരം പുറത്തുവിട്ടതിനെ തുടര്‍ന്നാണ് പൊലീസ് നടപടി ഉണ്ടായത്.
സംഭവം ഉദ്യോഗസ്ഥർ പറ്റിയ സാങ്കേതിക പിഴവാണെന്ന് പൊലീസ് വ്യക്തമാക്കി. വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കിയതായും അറിയിച്ചു.
പരാതി ഉന്നയിച്ച യുവാവിനോട് പൊലീസുകാർ നേരിട്ട് ഖേദം രേഖപ്പെടുത്തി. സിറ്റി ട്രാഫിക് എസിപിയുടെ ഇടപെടലിലാണ് പിഴ റദ്ദാക്കൽ നടപടിയുണ്ടായത്.
വാർത്ത പുറത്തുവന്നതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ പൊലീസിനെതിരെ വ്യാപകമായ രോഷപ്രകടനം ഉയർന്നിരുന്നു.
English Summary:
Kochi Traffic Police canceled an unlawfully imposed fine after a vehicle was penalized twice for the same traffic violation using one image. Following a News 4 Media report, authorities admitted it was a technical error. Two officers received a warning, and police personally apologized to the complainant.
kochi-traffic-police-cancels-duplicate-fine
Kochi, Traffic Police, Fine Cancelled, News4Media, Kerala Police, Social Media









