web analytics

പരിക്കേറ്റ് വഴിയിൽ കിടന്നയാൾക്ക് സി.പി.ആർ നൽകിയതിന്  മർദനം; മൂന്ന് പേർ അറസ്റ്റിൽ, പ്രതികളിൽ സിപിആർ ലഭിച്ചയാളും

പരിക്കേറ്റ് വഴിയിൽ കിടന്നയാൾക്ക് സി.പി.ആർ നൽകിയതിന്  മർദനം; മൂന്ന് പേർ അറസ്റ്റിൽ, പ്രതികളിൽ സിപിആർ ലഭിച്ചയാളും

കൊച്ചി / നെട്ടൂർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് റോഡരികിൽ അവശനിലയിൽ കിടന്ന യുവാവിന് സി.പി.ആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചയാളെ മർദിച്ച സംഭവത്തിൽ, പരിക്കേറ്റ യുവാവ് ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

നെട്ടൂർ സ്വദേശികളായ പീടിയേക്കൽ വീട്ടിൽ ഉമേഷ് (42), മണക്കാട്ടുപറമ്പിൽ കളത്തിപ്പറമ്പിൽ ഷൈജു (39), പൂത്തൻ വെളിയിൽ അർജുൻ (29) എന്നിവരാണ് പിടിയിലായത്. 

ചൊവ്വാഴ്ച രാത്രി എട്ട് മുപ്പതിനോടെയാണ് കൊച്ചി നെട്ടൂർ മേൽപ്പാലം ജംഗ്ഷനിൽ സംഭവം നടന്നത്.

മദ്യലഹരിയിൽ സഞ്ചരിച്ചിരുന്ന യുവാക്കൾക്കുള്ള ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഷൈജു റോഡരികിൽ വീണ് കിടക്കുകയായിരുന്നു. 

ഈ സമയം ഭാര്യയോടൊപ്പം ബൈക്കിൽ അതുവഴി പോയിരുന്ന ഒരാൾ വാഹനം നിർത്തി ഷൈജുവിന് സി.പി.ആർ നൽകാൻ തുടങ്ങി.

ഇത് കണ്ടതോടെ ഷൈജുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഉമേഷും അർജുനും ചേർന്ന് സി.പി.ആർ നൽകിയ യുവാവിനെ മർദിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ ഷൈജു ഉൾപ്പെടെ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary

In Kochi’s Nettoor area, a man who tried to save an accident victim by giving CPR was assaulted by the victim’s intoxicated friends. Shockingly, the person who received CPR was also among the attackers. Police arrested three persons and remanded them to judicial custody.

kochi-nettoor-cpr-helper-attacked-three-arrested

Kochi, Nettoor, CPR incident, road accident, assault case, Kerala police, three arrested, public safety, Kerala news

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി കോടതി

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി...

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര...

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി; കള്ളക്കടത്തെന്ന് സംശയം

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി;...

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ...

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി തൃശൂർ: മാവോയിസ്റ്റ് കേസുകളിലെ...

Related Articles

Popular Categories

spot_imgspot_img