ഇന്ത്യൻ മെട്രോ റെയിൽ ചരിത്രത്തിൽ ആദ്യം; കൊച്ചി മെട്രോയുടെ ടിക്കറ്റ് ഇനി ഗൂഗിൾ വാലറ്റിലും

കൊച്ചി: മെട്രോ യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാൻ ഗൂഗിൾ വാലറ്റ് വഴി സൗകര്യമൊരുക്കി കൊച്ചി മെട്രോ. ഇന്ത്യയിൽ തന്നെ ആദ്യമായാണ് മെട്രോ സർവീസ് ഗൂഗിൾ വാലറ്റ് വഴി ഇങ്ങനെ ഒരു സൗകര്യം ഒരുക്കുന്നത്. നഗരഗതാഗത രംഗത്തെ ഡിജിറ്റൽ ചുവടുവെപ്പിൽ പ്രധാനപ്പെട്ടതാണിതെന്ന് കെ എം ആർ എൽ എം ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

ഗൂഗിൾ വാലറ്റ് സേവനം രാജ്യത്ത് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കൊച്ചി മെട്രോ യാത്രക്കാർക്കായി പദ്ധതി അവതരിപ്പിച്ചത്. ടിക്കറ്റുകൾ, യാത്രാ പാസുകൾ, ബോർഡിങ് പാസ്, ലോയൽറ്റി കാർഡുകൾ അടക്കമുള്ളവ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാനും ഉപയോഗിക്കാനും സൗകര്യമൊരുക്കുന്നതാണ് ഡിജിറ്റൽ വാലറ്റ്. ഗൂഗിളുമായി സഹകരിച്ചാണ് കൊച്ചി മെട്രോ റെയിൽ ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ സേവനമൊരുക്കുന്നത്.

കൊച്ചി പ്രുഡന്‍റ് ടെക്നോളജീസാണ് സാങ്കേതിത സഹായം നൽകുന്നത്. സാധാരണക്കാ‍ർക്കും ഡിജിറ്റൽ വാലറ്റിന്‍റെ പ്രയോജനം എളുപ്പം മനസിലാകും വിധമാണ് കെ എംആർ എൽ പദ്ധതി തയാറാക്കിയിരിക്കുന്നത്. ടിക്കറ്റ് എടുക്കാനും ക്യാൻസൽ ചെയ്യാനും വാലറ്റിലൂടെ തന്നെ സാധിക്കും.

 

Read Also: വില കൂടിയിട്ടും തിരക്ക് കുറഞ്ഞില്ല; അക്ഷയ തൃതീയക്ക് വിറ്റു പോയത് 1,500 കിലോ സ്വർണം, വില്പനയിൽ വൻ വർധന

Read Also: വിവാഹ സംഘം സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഗ്യാസ് സിലിണ്ടർ പൊട്ടിച്ചെറിച്ചു; വരൻ ഉൾപെടെ നാലു പേർ മരിച്ചു

Read Also: സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം; മരിച്ചത് ഫറോക്ക് സ്വദേശി

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ അറസ്റ്റിൽ

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ...

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് 10...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

പൂക്കച്ചവടക്കാരന് കുത്തേറ്റു

പൂക്കച്ചവടക്കാരന് കുത്തേറ്റു തിരുവനന്തപുരം: മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പൂക്കച്ചവടക്കാരന് കുത്തേറ്റു....

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

Related Articles

Popular Categories

spot_imgspot_img