യാത്രക്കാർക്ക് ക്രിസ്മസ് സമ്മാനവുമായി കൊച്ചി മെട്രോ; നിരത്തിലിറങ്ങുന്നത് 15 ഫീഡര്‍ ബസുകൾ, റൂട്ടുകൾ ഇങ്ങനെ

കൊച്ചി: ക്രിസ്മസ് – പുതുവത്സര സീസണില്‍ ഫീഡർ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. നഗരവാസികള്‍ക്ക് യാത്ര കൂടുതല്‍ സുഗമമാക്കാൻ മെട്രോ റെയിലിന്റെ ഭാഗമായുള്ള ഫീഡര്‍ ബസ് സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 15 ഫീഡര്‍ ബസുകളാണ് സര്‍വീസിന് തയാറായിരിക്കുന്നത്.(kochi metro feeder bus service)

ഫീഡര്‍ ബസുകളുടെ സര്‍വീസ് ലഭ്യമാകുന്നതോടെ മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിലും വന്‍ കുതിപ്പാണ് കെഎംആര്‍എല്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരമാണ് കൊച്ചി മെട്രോ ഫീഡര്‍ ബസുകള്‍ വാങ്ങിയത്. മെട്രോയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ബുദ്ധിമുട്ടുന്ന താരതമ്യേന ഗതാഗതം കുറവുളള പ്രദേശങ്ങളിലാണ് പ്രധാനമായും ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തുക.

വിവിധ മെട്രോ സ്‌റ്റേഷനുകളിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും മെട്രോ സര്‍വീസ് ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഫീഡര്‍ ബസ് സര്‍വീസ് കൊണ്ടുള്ള ഗുണം. മികച്ച സൗകര്യങ്ങളുളള 32 സീറ്റ് വോള്‍വോ-ഐഷര്‍ ഇലക്ട്രിക്ക് ബസുകളാണ് ഫീഡര്‍ സേവനത്തിനായി നിരത്തിലിറങ്ങുന്നത്.

പരിഗണിക്കുന്നത് ആറ് റൂട്ടുകള്‍ ഇവയൊക്കെ

ആലുവ – കൊച്ചി വിമാനത്താവളം

ചിറ്റേട്ടുകര – ഇന്‍ഫോപാര്‍ക്ക്

കളമശ്ശേരി മുതല്‍ മെഡിക്കല്‍ കോളേജ് പ്രദേശത്തേക്കുമുളള റൂട്ടുകള്‍ അന്തിമ പരിഗണനയിലെത്തിയിട്ടുണ്ട്.

വൈറ്റില-ഇടപ്പള്ളി

കലൂര്‍-എളമക്കര

തൃപ്പൂണിത്തുറ-മുളന്തുരുത്തി

എംജി റോഡ്-ഹൈക്കോര്‍ട്ട്

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം കൊച്ചി: മഴ നനയാതിരിക്കാൻ ലോറിയുടെ...

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും...

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം കോഴിക്കോട്: ഇന്ത്യൻ ശാസ്ത്ര രം​ഗത്തിന് അഭിമാനമായി ലോകപ്രശസ്തമായ...

അമിത് ഷാ തിരുവനന്തപുരത്ത്

അമിത് ഷാ തിരുവനന്തപുരത്ത് തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി....

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

Related Articles

Popular Categories

spot_imgspot_img