കൊച്ചിയിൽ കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നു വീണു; അപകടം കുട്ടികളുടെ നൃത്ത പരിപാടിക്കിടെ

കൊച്ചി: കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നു വീണ് അപകടം. കൊച്ചി ഗിരിനഗറിലാണ് സംഭവം. കുട്ടികളുടെ നൃത്ത പരിപാടി നടക്കുന്ന സമയത്താണ് സീലിങ് തകർന്നു വീണത്.

അപകടത്തിൽ നാല് കുട്ടികൾക്ക് പരിക്കേറ്റു. സീലിങ് തകർന്ന് ഇതിന് താഴെ ഇരിക്കുന്ന ആളുകളുടെ തലയിലേക്ക് വീഴുകയായിരുന്നു. സംഭവ സമയത്ത് പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.

കുട്ടികളുടെ തലക്കാണ് പരിക്കേറ്റിട്ടുള്ളത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തലയ്ക്ക് മുറിവേറ്റ കടവന്ത്ര ജവഹർ നഗറിലെ ജവഹർ ജുവൽ അപ്പാർട്മെന്റ്സിലെ ഷിജോയുടെ മകൾ ദക്ഷ (12), അമ്മ ചിത്ര, പുത്തൻകുരിശ് സ്വദേശി സുനിൽകുമാറിന്റെ മകൾ അമൃത (17) എന്നിവരെ കടവന്ത്ര ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം; നിയമനം തടഞ്ഞ ഉത്തരവ്‌ ജൂൺ അഞ്ചു വരെ നീട്ടി

കൊച്ചി: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്കുള്ള നിയമനം തടഞ്ഞ ഉത്തരവ്‌ അടുത്ത മാസം അഞ്ചു വരെ ഹൈക്കോടതി നീട്ടി.

റാങ്കു പട്ടികയില്‍നിന്നു നിയമനം നടത്തില്ലെന്ന ദേവസ്വത്തിന്റെ ഉറപ്പ്‌ രേഖപ്പെടുത്തി പുറപ്പെടുവിച്ച മുന്‍ ഉത്തരവാണ്‌ ജസ്റ്റീസ്‌ അനില്‍ കെ. നര്രേന്രന്‍, ജസ്റ്റീസ്‌ പി.വി. ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ ജൂണ്‍ അഞ്ചു വരെ നീട്ടിയത്‌.

കഴകത്തിന്‌ പാരമ്പര്യാവകാശമുന്നയിച്ച്‌ ഇരി ങ്ങാലക്കുട തേക്കേവാര്യത്ത്‌ ടി.വി. ഹരികൃ ഷ്ണനടക്കം നല്‍കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്‌.

ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവ ച്ച ഒഴിവിലേക്കു രണ്ടാമനായ കെ.എസ്‌. അനുരാഗിനാണു നിയമനം നല്‍കേണ്ടിയിരുന്നത്‌. ഹര്‍ജിയില്‍ അനുരാഗിനെ കക്ഷിചേര്‍ത്ത കോടതി എതിര്‍ സത്യവാങ്മൂലം നല്‍കാനും ഉത്തരവിട്ടു.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദി...

മഴ; അവധി അറിയിപ്പുകൾ

മഴ; അവധി അറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര...

ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു

ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു കണ്ണൂർ: കണ്ണൂർ അതീവ സുരക്ഷ സെല്ലിൽ നിന്നും ജയിൽ...

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍!

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍! തിരുവനന്തപുരം:...

റെയില്‍വെ സ്റ്റേഷനില്‍ റീല്‍സ് എടുക്കേണ്ട

റെയില്‍വെ സ്റ്റേഷനില്‍ റീല്‍സ് എടുക്കേണ്ട ചെന്നൈ: റെയില്‍വേ സ്റ്റേഷനുകള്‍, തീവണ്ടികള്‍, ട്രാക്കുകള്‍ തുടങ്ങിയ...

Related Articles

Popular Categories

spot_imgspot_img