web analytics

ചിക്കിംഗില്‍ പോകുന്നവര്‍ ഇനി മിണ്ടരുത്

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പിന്റെ അളവ് കുറഞ്ഞു; ചോദ്യം ചെയ്ത കുട്ടികളെ ചീത്ത പറഞ്ഞ് മാനേജര്‍; കൂട്ടുകാരെത്തിയപ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി

ചിക്കിംഗില്‍ പോകുന്നവര്‍ ഇനി മിണ്ടരുത്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന സ്കൂള്‍ കായികമേള കാണാനെത്തിയ കുട്ടികളും യുവാക്കളും ഭക്ഷണശാലയിലെ ജീവനക്കാരും തമ്മില്‍ ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി.

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പിന്റെ അളവ് കുറഞ്ഞതിനെച്ചൊല്ലിയായിരുന്നു തര്‍ക്കത്തിന്റെ തുടക്കം.

ഉച്ചയോടെ ഭക്ഷണശാലയിലെത്തിയ നാല് കുട്ടികള്‍ ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറവാണെന്ന് ആരോപിച്ച് ബഹളം വെക്കുകയും വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഇത് തടയാന്‍ ജീവനക്കാര്‍ ശ്രമിച്ചതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. തുടര്‍ന്ന് കുട്ടികള്‍ ഫോണ്‍ ചെയ്ത് കൂടുതല്‍ പേരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നാണ് ഭക്ഷണശാലയുടെ ആരോപണം.

ഇതിനു പിന്നാലെ എത്തിയ നാലംഗ സംഘം കടയ്ക്കുള്ളില്‍ കയറി ആക്രമണം അഴിച്ചുവിടുകയും, ഭക്ഷണശാലയുടെ മാനേജരും ഉത്തര്‍പ്രദേശ് സ്വദേശിയുമായ ജോഷ്വ (30)യെ മര്‍ദ്ദിക്കുകയുമായിരുന്നു.

ജോഷ്വയുടെ കൈ പിടിച്ചുതിരിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തതായി പരാതിയുണ്ട്.

സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് ജോഷ്വയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരെ കേസെടുത്തു.

അതേസമയം, ഭക്ഷണത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്ത കുട്ടികളെ തടഞ്ഞുവെച്ചതായുള്ള പരാതിയില്‍ ഹോട്ടല്‍ മാനേജര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തൃശൂര്‍ പുത്തന്‍ചിറ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനേജര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഗുരുതര വകുപ്പുകള്‍ ചുമത്താത്തത് സംശയം ഉയര്‍ത്തുന്നുവെന്നാണ് ആരോപണം.

സംഭവത്തില്‍ പങ്കെടുത്തവര്‍ പ്രായപൂര്‍ത്തിയാകാത്തവരാകാമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

English Summary

A dispute over insufficient chicken strips in a burger escalated into a violent clash at a food outlet near Maharaja’s College Ground in Kochi, where a school sports meet was underway. The restaurant manager was assaulted, and police have registered cases against both the attackers and the manager based on complaints from either side.

kochi-burger-dispute-school-sports-meet-clash

Kochi, Maharaja’s College Ground, school sports meet, food outlet clash, burger dispute, Ernakulam Central Police, Kerala news

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

Related Articles

Popular Categories

spot_imgspot_img