കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നവീകരിച്ച കലാങ്കണം ഉദ്ഘാടനം ചെയ്തു.
സിയാൽ ആഭ്യന്തര ടെർമിനലിലെ ബോർഡിങ് ഗേറ്റ് 7ന് സമീപമാണ് കേരളത്തിന്റെ സമൃദ്ധമായ കലാസാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന കലാങ്കണം ഒരുക്കിയിരിക്കുന്നത്.
ക്ഷേത്ര ശൈലിയിൽ രൂപകൽപ്പന ചെയ്ത ഈ കലാസമുച്ചയത്തിൽ കഥകളി, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്,
ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, തെയ്യം എന്നിവ ഉൾപ്പെടെയുള്ള കേരളത്തിന്റെ പ്രമുഖ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് കലാങ്കണം ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ജയരാജൻ വി., സജി കെ. ജോർജ്,
ചീഫ് ഫിനാൻഷ്യൽ ഓഫീസർ സജി ഡാനിയേൽ, എയർപോർട്ട് ഡയറക്ടർ മനു ജി., പദ്ധതിയുടെ കൺസൾട്ടന്റ് വൈക്കം പി. രാജശേഖർ എന്നിവർ ഉൾപ്പെടെ സിയാലിലെ വിവിധ വകുപ്പ് മേധാവികളും ചടങ്ങിൽ പങ്കെടുത്തു.
ഉപയോഗമില്ലാതെ കിടന്നിരുന്ന സ്ഥലത്തെ സജീവമായ കലാസമുച്ചയമാക്കി മാറ്റിയ ഈ സംരംഭം ഇതിനകം തന്നെ യാത്രക്കാരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്.
ഉദ്ഘാടനം കഴിഞ്ഞതോടെ നിരവധി യാത്രക്കാരാണ് കലാങ്കണം സന്ദർശിക്കാൻ എത്തിയത്. ടെർമിനലിലെ പ്രധാന ഫോട്ടോ സ്പോട്ടായി കലാങ്കണം മാറിക്കൊണ്ടിരിക്കുകയാണ്.
English Summary
The renovated Kalanganam was inaugurated at Cochin International Airport near Boarding Gate 7 of the domestic terminal. Designed in temple architecture, the art space showcases Kerala’s rich cultural heritage through representations of traditional art forms such as Kathakali, Mohiniyattam, Theyyam, and Ottanthullal.
kochi-airport-renovated-kalanganam-inaugurated
Cochin International Airport, CIAL, Kalanganam, Kerala Culture, Kerala Art Forms, Kochi Airport News, Tourism









