ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയോ ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലേൽ മരണകാരണമായേക്കാം…

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി അപകടാവസ്ഥയിലെത്തുന്നതും മരണവും എല്ലാം വാർത്തകളിലൂടെ കേട്ടിട്ടുണ്ട്. ശരിക്കും ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ എന്താണ് പ്രഥമ ശുശ്രൂശ എന്ന് പലർക്കും അറിയാത്തത് അപകടങ്ങളുടെ തീവ്രത വർധിപ്പിക്കുണ്ട്. അറിഞ്ഞിരിക്കാം എന്തൊക്കെയാണ് പ്രഥമ ശുശ്രൂശകളെന്ന്.Is the food stuck in the throat? If you don’t know these things, it can be a cause of death…

കഴിക്കുന്ന ഭക്ഷണം അന്നനാളം വഴി ആമാശയത്തിലേക്ക് പോകുന്നതിന് പകരം ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്നതിലൂടെയാണ് ശ്വാസം തടസപ്പെടുന്ന ചോക്കിങ്ങ് എന്ന അവസ്ഥയുണ്ടാകുന്നത്. ചോക്കിങ്ങ് ഉണ്ടായാൽ ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകിയില്ലെങ്കിൽ മരണം സംഭവിക്കാം.

ചുമയാണ് ഒന്നാമത്തെ പ്രഥമ ശുശ്രൂഷ ശ്വാസ നാളത്തിലെ തടസം ഭാഗികമാണെങ്കിൽ രോഗിയ്ക്ക് പ്രയാസപ്പെട്ട് ശ്വസിക്കാനും ചുമയ്ക്കാനും കഴിയും ഇങ്ങിനെ ചുമച്ചാൽ തടസമുണ്ടാക്കുന്ന ഭക്ഷണം പലപ്പോഴും പുറത്തേക്ക് തെറിച്ച് പോകും ഇത് രോഗിക്ക് ആശ്വാസം നൽകും.

സ്ലാപ്പിങ്

ചുമച്ചിട്ടും ശ്വാസതടസം മാറുന്നില്ലെങ്കിൽ രോഗിയുടെ ഇരുകൈകളും അകത്തി കാലിനിടയിലൂടെ പ്രഥമ ശുശ്രൂഷകന്റെ കാൽ കടത്തി വെക്കുക. ശേഷം ഒരു കൈ നെഞ്ചിന് കുറുകെ വെച്ച് രോഗിയെ താങ്ങിപ്പിടിച്ച് മുതുകു വളച്ച് പ്രഥമ ശുശ്രൂഷകന്റെ കൈപ്പത്തിയുടെ ഹീൽ ഉപയോഗിച്ച് രണ്ട് തോൾപ്പലകയുടെ ഇടയിൽ ശക്തിയായി അടിക്കുക. ഇങ്ങിനെ അഞ്ചു തവണ ചെയ്ത ശേഷം ശ്വാസ തടസമുണ്ടാക്കിയ വസ്തു വായിൽ എത്തിയിട്ടുണ്ടൊ എന്ന നോക്കാം.

അബ്ഡോമിനൽ ത്രസ്റ്റ്

രോഗി മുൻപിലും പ്രഥമ ശുശ്രൂഷകൻ പിറകിലും നിൽക്കുക . പ്രഥമ ശുശ്രൂഷകൻ രണ്ട് കൈകളും രോഗിയുടെ പുക്കിളിന് മുകളിൽവെച്ച് അകത്തേക്കും മുഖിലേക്കും അമർത്തുക.

അഞ്ച് തവണ വരെ ഇങ്ങനെ ചെയ്യാം. ശ്വാസനാളത്തിൽ കുടുങ്ങിയ വസ്തു പുറത്തേക്ക് വരികയൊ വൈദ്യസഹായം ലഭ്യമാകുന്നത് വരെയൊ പ്രഥമ ശുശ്രൂഷ നൽകണം.

കുട്ടികളിൽ സാധ്യത കൂടുതൽ

കുഞ്ഞുങ്ങൾക്ക് ഭക്ഷണം ശ്വാസ നാളത്തിൽ കുടുങ്ങി ചോക്കിങ്ങ് ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ് . ചോക്കിങ്ങ് സംഭവിച്ചാൽ തല താഴെ വരുന്ന രീതിയിൽ കമിഴ്ത്തിക്കിടത്തി പുറത്ത് ശക്തിയിൽ ഇടിയ്ക്കണം . കുട്ടികൾക്ക് വേദനിക്കുമെന്ന പരിഗണന ഈ സമയത്ത് കൊടുക്കേണ്ട ആവശ്യമില്ല. ശ്വാസ തടസം നീക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് വിദഗ്ദ്ധർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം ഡിവൈഎസ്‌പി മധുബാബുവിനെതിരേ ഗുരുതര ആരോപണവും പരാതിയുമായി...

താല്‍പര്യമില്ലാതെയാണോ മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത്

താല്‍പര്യമില്ലാതെയാണോ മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത് മലയാള സിനിമയിലെ ഹിറ്റ് സംവിധായകനെന്ന വിശേഷണം സ്വന്തമാക്കിയ...

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ കോന്നി: വീട്ടമ്മയെ ആക്രമിച്ച് കൈ പൊട്ടിച്ച...

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ...

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ്

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ് ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി ഇടുക്കി...

Related Articles

Popular Categories

spot_imgspot_img