web analytics

വി ഡി.സതീശനോടൊപ്പമുള്ള യുവതിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ;കെ.എം.ഷാജഹാനെതിരെ കേസെടുത്തു

തിരുവനന്തപുരം : സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കെ.എം.ഷാജഹാനെതിരെ കേസെടുത്തു.

കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

പരാതിക്കാരിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒരുമിച്ച് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി.കേരള പ്രവാസി അസോസിയേഷന്‍ വനിതാ നേതാവ് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

പ്രതിപക്ഷ നേതാവിനെയും കേരള പ്രവാസി അസോസിയേഷന്‍ വനിതാ നേതാവിനെയും ചേര്‍ത്ത് ഷാജഹാന്‍ ഇട്ട പോസ്റ്റിലാണ് പോലീസ് നടപടി.

വിവാദമായതിനെ തുടര്‍ന്ന് ഷാജഹാന്‍ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പിന്‍വലിച്ചിരുന്നു. പിന്നീട് ഖേദപ്രകടനവുമായി പുതിയ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.

പരാതിയില്‍ സൈബര്‍ ക്രൈം പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. പരാതിക്കാരിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം വെച്ചായിരുന്നു ഷാജഹാന്റെ പോസ്റ്റ്.

‘ഞാന്‍ കഴിഞ്ഞ ദിവസം ഇട്ട ഒരു പോസ്റ്റ് ഉണ്ടാക്കിയ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഈ പോസ്റ്റ്. ആ പോസ്റ്റില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടൊപ്പം നില്‍ക്കുന്ന അശ്വനി നമ്പരമ്പത്ത് എന്ന വനിത, രാജേന്ദ്രന്‍ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യയാണ് എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്.

ആ ഫോട്ടോ ആ വനിതയുടെ എഫ്ബി പോസ്റ്റില്‍ നിന്നാണ് ഞാന്‍ എടുത്തത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആ വനിത രാജേന്ദ്രന്‍ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യ അല്ല എന്ന് അറിയാന്‍ കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ ഞാന്‍ ആ വനിതയോട് നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു. ചെയ്ത തെറ്റ് ബോധ്യമായ സാഹചര്യത്തില്‍ ഞാന്‍ ആ പോസ്റ്റ് പിന്‍വലിക്കുന്നു.’ കെ എം ഷാജഹാന്റെ ഖേദപ്രകടിച്ചുള്ള പോസ്റ്റ് ഇതായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും

കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും കേരളത്തിൽ രാഷ്ട്രീയം പലപ്പോഴും അവസരങ്ങളുടെ...

ബസുകളില്‍ ‘കോഴിമന്ത്രി’ പോസ്റ്റര്‍… ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം

ബസുകളില്‍ ‘കോഴിമന്ത്രി’ പോസ്റ്റര്‍… ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം തിരുവനന്തപുരം:...

ഹെല്‍മറ്റിനുള്ളില്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍… ഫോണ്‍ സംഭാഷണം… യുവതിയുടെ ചിത്രം പങ്കുവെച്ച് എംവിഡിയുടെ കർശന മുന്നറിയിപ്പ്

ഹെല്‍മറ്റിനുള്ളില്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍… ഫോണ്‍ സംഭാഷണം… യുവതിയുടെ ചിത്രം പങ്കുവെച്ച് എംവിഡിയുടെ കർശന...

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം ‘എക്കോ’

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം ‘എക്കോ’ തിക്കുറിശ്ശി സുകുമാരൻ നായരുടെ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു തുറന്നു, പുതുജീവന്‍

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു...

Related Articles

Popular Categories

spot_imgspot_img