web analytics

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ രംഗത്ത് മൂന്ന് പതിറ്റാണ്ട് സേവനം

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ രംഗത്ത് മൂന്ന് പതിറ്റാണ്ട് സേവനം

കൊച്ചി: ധനകാര്യ വിദഗ്‌ദ്ധനും സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആന്റ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ (CSES) സ്ഥാപക-സെക്രട്ടറിയും സീനിയർ ഫെല്ലോയുമായ കെ കെ കൃഷ്ണകുമാർ (56) അന്തരിച്ചു.

ഓടക്കാലി പനിച്ചയം കോളശ്ശേരി വീട്ടിൽ സ്വദേശിയായ കൃഷ്ണകുമാർ പൊതുധനകാര്യം, അധികാര വികേന്ദ്രീകരണം, ഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ മൂന്ന് പതിറ്റാണ്ടോളം സജീവമായി പ്രവർത്തിച്ചിരുന്നു. നിരവധി ഗവേഷണ പദ്ധതികൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കൊച്ചി സർവകലാശാല സിണ്ടിക്കേറ്റ് അംഗമായും കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് രൂപീകരിച്ച വിവിധ വിദഗ്ധ സമിതികളിലും പ്രവർത്തിച്ചു.

കേരളത്തിലും ലക്ഷദ്വീപിലും നടത്തിയ DLHS-RCH സർവേകൾ, ഗ്ലോബൽ അഡൾട്ട് ടൊബാക്കോ സർവേ, ഇന്ത്യ ഹ്യൂമൻ ഡെവലപ്മെന്റ് സർവേ എന്നിവയുൾപ്പെടെ നിരവധി പ്രധാന പഠനങ്ങളിൽ കൃഷ്ണകുമാർ നിർണായക പങ്ക് വഹിച്ചു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ പഠനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.

പ്രശസ്ത ധനകാര്യ വിദഗ്‌ദ്ധനായിരുന്ന ഡോ. കെ കെ ജോർജിനൊപ്പം നിരവധി ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ജീജ (അധ്യാപിക, ഗവ. ഹയർ സെക്കന്ററി സ്കൂൾ, എടത്തല). മക്കൾ: മീനാക്ഷി, കമൽ കൃഷ്ണ. സംസ്‌കാരം ഇന്ന് വൈകിട്ട് 5.30ന് വീട്ടുവളപ്പിൽ നടക്കും.

English Summary

Economist and CSES founder-secretary K.K. Krishnakumar (56) passed away. He contributed significantly to public finance and governance research for over three decades.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം വിവാദത്തിൽ: ഫർമാൻ ഖാനെതിരെ പോക്സോ കേസ്; സിപിഎം നേതാക്കളും കുരുക്കിലേക്ക്?

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ കുംഭമേള വൈറൽ താരത്തിന്റെ വിവാഹം ഇപ്പോൾ...

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ കൊച്ചി: ‘ജനനായകൻ’...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ; ‘O-Shot’ ട്രെൻഡ്… ഗുണമോ ചതിയോ?

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ;...

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ്

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ് ന്യൂഡൽഹി: ₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ലെന്ന...

വിജയ് വെറും ‘റീൽ’ ഹീറോയോ? എംജിആറിനോട് ഉപമിക്കേണ്ട! ദളപതിക്കെതിരെ ആഞ്ഞടിച്ച് ഇപിഎസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിയുടെ തമിഴക വെട്രി കഴകം തരംഗമാകുമ്പോൾ, താരതമ്യ...

Related Articles

Popular Categories

spot_imgspot_img