വയനാട് ഉപതെരഞ്ഞെടുപ്പിൽ ഖുശ്ബുവിനെ ബിജെപി സ്ഥാനാർത്ഥിയാക്കണമെന്നാണ് തമിഴ്‌നാട്ടിന്റെ ആവശ്യം. കെ അണ്ണാമലൈ ഉൾപ്പെടെയുള്ള നേതാക്കൾ പിന്തുടരുന്ന ചില ബിജെപി അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. (BJP may choose Khusbu as a candidate in Wayanad bypolls against Priyanka Gandhi)
മലയാളവും തമിഴും സംസാരിക്കാനറിയുന്ന ഖുശ്ബു വയനാട്ടിൽ ശക്തയായ സ്ഥാനാർത്ഥിയും പ്രിയങ്കയുടെ ശക്തയായ എതിരാളിയുമാകുമെന്നാണ് ബിജെപി അനുകൂല അക്കൗണ്ടുകളിലെ പോസ്റ്റുകൾ.
അതേസമയം കന്നി മത്സരത്തിനായി പ്രിയങ്ക കേരളത്തിലെത്തുന്നതിൻ്റെ ആവേശത്തിലാണ് കേരളത്തിലെ കോൺഗ്രസ്. സംസ്ഥാനത്ത് യുഡിഎഫിന്‍റെ ഏറ്റവും വലിയ കോട്ടയായ വയനാട് ലോക്സഭ മണ്ഡലത്തിലേക്ക് ആശങ്കയൊന്നുമില്ലാതെയാണ് പ്രിയങ്ക എത്തുന്നത്. പ്രിയങ്കയ്ക്ക് വേണ്ടി തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രചാരണത്തിന് എത്തുമെന്നും റിപ്പോർട്ടുണ്ട്.
തൃശ്ശൂരിലെ തോല്‍വിയിലുണ്ടായ നിറംമങ്ങല്‍ വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിലൂടെ ജ്വലിപ്പിക്കാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ. ഭൂരിപക്ഷം നാലുലക്ഷം കടക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം ഇപ്പോഴേ പറയുന്നത്.
Read More: ഐസ് ചതിച്ചു; വിവാഹ ദിവസം തന്നെ ആശുപത്രി കയറി വധുവരന്മാർ
Read More: ഐസ് ചതിച്ചു; വിവാഹ ദിവസം തന്നെ ആശുപത്രി കയറി വധുവരന്മാർ