“ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കും എന്നത് പിണറായിയുടെ സ്വപ്നം മാത്രം” — ഖുശ്ബുവിന്‍റെ വിമർശനം
തൃശ്ശൂർ: കേരളത്തിൽ വലിയ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വപ്നം മാത്രമാണെന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദർ.
ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തൃശ്ശൂരിൽ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
“എല്ലാവർക്കും സ്വപ്നം കാണാം. അബ്ദുൾ കലാം പറഞ്ഞതുപോലെ സ്വപ്നം കാണുന്നത് നല്ലതാണ്. പക്ഷേ, പിണറായി വിജയന്‍റെ ഈ സ്വപ്നം ഇവിടെ തന്നെ അവസാനിക്കും”, ഖുശ്ബുവിന്‍റെ വാക്കുകള്‍.
അതിനടിയിൽ ആരോ ഉണ്ട്…’ കുഴമ്പുകുപ്പി എടുക്കാൻ കുനിഞ്ഞപ്പോൾ കുടുംബത്തെ ഞെട്ടിച്ച കാഴ്ച
ബിജെപിക്ക് കേരളത്തിൽ മികച്ച നേട്ടം ഉണ്ടാകും
ഖുശ്ബു മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍, ഈ തവണ കേരളത്തിൽ ബിജെപി മികച്ച വിജയം കൈവരിക്കുമെന്ന് പറഞ്ഞു.
തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ കഠിനാധ്വാനം തിരഞ്ഞെടുപ്പിൽ കൂടുതൽ നേട്ടങ്ങൾ നേടിക്കൊടുക്കുമെന്ന് അവർ പറഞ്ഞു.
“കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല”
“കേരള സർക്കാരിനെ വിലയിരുത്താൻ ഒന്നുമില്ല. വട്ടപ്പൂജ്യം ആണ് ഇവരുടെ പ്രവർത്തനം. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല” ഖുശ്ബു സംസ്ഥാന സർക്കാരിനെ കഠിനമായി വിമർശിച്ചു.
തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ ഖുശ്ബു പങ്കെടുത്തു. അയ്യന്തോൾ അമർജവാൻ സെന്‍റില്‍ നിന്നാരംഭിച്ച ബിജെപി റാലി സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷൻ ഓഫീസിന് സമീപമാണ് അവസാനിച്ചത്.
English Summary:
BJP leader and South Indian actress Khushbu Sundar mocked Kerala Chief Minister Pinarayi Vijayan’s prediction of a major LDF victory, calling it merely his “dream.” Campaigning in Thrissur, she stated that the Bharatiya Janata Party will achieve significant progress in Kerala, crediting Suresh Gopi’s hard work. Khushbu attacked the state government, claiming it has done “zero” for the people. She also participated in a BJP rally campaigning in Thrissur.









