പുതിയ പൊലീസ് മേധാവി ആരെന്ന് ഇന്നറിയാം; റാവാഡ ചന്ദ്രശേഖറിന് സാധ്യത

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ പൊലീസ് മേധാവി ആരെന്ന് ഇന്നറിയാം. ഇന്നു രാവിലെ ചേരുന്ന മന്ത്രിസഭാ യോ​ഗത്തിലാകും പുതിയ പൊലീസ് മേധാവിയെ തീരുമാനിക്കുന്നത്.

കേന്ദ്രം നിർദ്ദേശിച്ച മൂന്നുപേരിൽ റാവാഡ ചന്ദ്രശേഖറിന്റെ പേരിനാണു മുൻതൂക്കമെന്നാണ് നിലവിൽപുറത്തുവരുന്ന റിപ്പോർട്ടുകൾ.

നിലവിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറി (സെക്യൂരിറ്റി) പദവിയിലാണ്. റാവാഡ, പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതലയുള്ള എസ്പിജിയുടെയും രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളുടെയും ഉൾപ്പെടെ സുരക്ഷാ ചുമതലയുള്ള സെക്രട്ടറിയാണ്.

ഇദ്ദേഹം കേരളത്തിന്റെ ഡിജിപിയായി എത്തണമെങ്കിൽ പ്രധാനമന്ത്രിയുടെ പ്രത്യേക അനുമതിയും തേടേണ്ടി വരും.

റാവാഡയെയാണ് പുതിയ പൊലീസ് മേധായിയായി മന്ത്രിസഭ തീരുമാനിക്കുന്നതെങ്കിൽ അദ്ദേഹം ചുമതലയേൽക്കാൻ കുറച്ചു ദിവസങ്ങൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

അദ്ദേഹത്തിന്റെ മാറ്റം സംബന്ധിച്ച് ഡൽഹിയിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് കൂടുതൽ സമയം വേണ്ടിവരിക.

റാവാഡയെ നിശ്ചയിക്കുകയാണെങ്കിൽ ഉത്തരവിറങ്ങിയാൽ മാത്രമേ ന്യൂഡൽഹിയിൽ നടപടിക്രമങ്ങൾക്കു തുടക്കമിടുകയുള്ളു.

അദ്ദേഹം വരുന്നതുവരെ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപിയെ താൽക്കാലിക ചുമതലയേൽപിക്കും.

യുപിഎസ്‌സി നൽകിയ പട്ടികയിലെ മറ്റു രണ്ടുപേരും തിരുവനന്തപുരത്തു തന്നെയുള്ളവരാണ്. അതുകൊണ്ട് തന്നെ, അവരിൽ ആരെയെങ്കിലുമാണ് മന്ത്രിസഭായോഗം പുതിയ പൊലീസ് മേധാവിയായി തീരുമാനിക്കുന്നതെങ്കിൽ ഇന്നു തന്നെ ചുമതലയേൽക്കാനാവും.

നിലവിലെ പൊലീസ് മേധാവിയുടെ കാലാവധി ഇന്ന് പൂർത്തിയാകും. റോഡ് സുരക്ഷാ കമ്മിഷണർ നിതിൻ അഗർവാളും ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയുമാണ് പട്ടികയിൽ ഇനി ബാക്കിയുള്ളവർ.

റാവാഡയാണ് പൊലീസ് മേധാവിയെങ്കിൽ എഡിജിപി എം.ആർ.അജിത്കുമാറിന്റെ ഡിജിപി തസ്തികയിലേക്കുള്ള വരവ് ഇനിയും ഒരു വർഷം വൈകും.

യുപിഎസ്‌സിയുടെ ചുരുക്കപ്പട്ടിക വാങ്ങിയ ശേഷം അതിനു പുറത്ത് മറ്റൊരാൾക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ താൽക്കാലിക ചുമതല നൽകുന്നതിലെ സാധ്യതകൾ ആഭ്യന്തരവകുപ്പിലെ ഉന്നതർ തള്ളിക്കളഞ്ഞു.

അതേസമയം അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും ഇന്നാണ് പൊലീസ് മേധാവി മാറേണ്ടതെങ്കിലും ഇരു സംസ്ഥാനങ്ങളും യുപിഎസ്‌സിക്ക് പട്ടിക അയച്ചിട്ടുമില്ല.

സർക്കാരിനു താൽപര്യമുള്ളയാളെ പൊലീസ് മേധാവിയാക്കുന്നതിനാണ് ഇത്തരത്തിലുള്ള നടപടി. കേരളം സുപ്രീംകോടതിയുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാണ് ഇതുവരെ പൊലീസ് മേധാവിമാരെ നിശ്ചയിച്ചിട്ടുള്ളതെന്നതിനാൽ ഇക്കുറിയും നടപടികളിൽ മാറ്റം വരുത്തിയില്ല.

പൊലീസ് മേധാവി ഡോ.എസ്.ദർവേഷ് സാഹിബിന് പൊലീസ് സേന നൽകുന്ന വിടവാങ്ങൽ പരേഡ് ഇന്നു രാവിലെ 8.30ന് എസ്എപി പരേഡ് ഗ്രൗണ്ടിൽ നടക്കും.

കേരള പൊലീസിന്റെ ഔദ്യോഗിക യാത്രയയപ്പു ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് 12ന് പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

English Summary :

Kerala’s new Police Chief will be announced today. The decision will be made during the Cabinet meeting scheduled for this morning

spot_imgspot_img
spot_imgspot_img

Latest news

നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു, പരിശോധന പൂർത്തിയായി

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ യുവതി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ...

ആമ്പല്ലൂർ സ്വദേശിയായ യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തിയത് കുട്ടികളുടെ അസ്ഥികളുമായി; ദുർമന്ത്രവാദ സാധ്യതകൾ തള്ളാതെ പോലീസ്

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ടതായി മൊഴി. രണ്ട് കുട്ടികളുടെ...

മുല്ലപ്പെരിയാർ ഡാം തുറന്നു; തുറന്നത് അണക്കെട്ടിന്റെ 13 ഷട്ടറുകൾ; തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

ഇടുക്കി: കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ ഡാം തുറന്നു. അണക്കെട്ടിന്റെ 13...

കൊടും വനത്തിനുള്ളിൽ കുഴിച്ചപ്പോൾ കുനിഞ്ഞിരിക്കുന്നനിലയിൽ മൃതദേഹം, 15 മാസമായിട്ടും അഴുകിയില്ല; സ്ത്രീകളടക്കം പ്രതികളായേക്കും

കോഴിക്കോട്: 15 മാസം മുന്‍പ് കോഴിക്കോട്ടുനിന്നു കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം...

വാൻ ഹയിയിൽ വീണ്ടും തീ വ്യാപിക്കുന്നു; വൈകാതെ മുങ്ങിയേക്കും

കൊച്ചി: കേരളതീരത്ത് വെച്ച് തീപിടിച്ച സിംഗപ്പൂർ ചരക്കു കപ്പൽ വാൻ ഹയിയിൽ...

Other news

ലിംഗനിർണയം നടത്തിയ ബീജം; ഇനി പിറക്കുന്നതൊക്കെ പശുക്കിടാങ്ങൾ മാത്രം

കോട്ടയം: പശുക്കിടാങ്ങൾക്കുമാത്രം ജന്മം നൽകാൻ ലിംഗനിർണയം നടത്തിയ ബീജം (സെക്‌സ്‌ സോർട്ടഡ്‌...

റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി; ഇന്നുതന്നെ പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും

തിരുവനന്തപുരം: നിയുക്ത പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് എത്തിയ റവാഡ...

അപ്രതീക്ഷിത അപ്പീൽ നൽകി പ്രോസിക്യൂഷൻ; അബ്ദുൽ റഹീമിന്റെ കേസിൽ വീണ്ടും ഔദ്യോഗിക ഇടപെടൽ

സൗദി: ജയിലിൽ മോചനം കാത്ത് കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ...

സംസ്ഥാനത്തെ ആദ്യ റോഡ് സുരക്ഷാ ക്ലിനിക്ക്; റോഡ് സുരക്ഷാ അംബാസിഡർമാരാകാൻ മെഡിക്കൽ വിദ്യാർത്ഥികൾ

ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥികൾ റോഡ് സുരക്ഷാ അംബാസിഡർമാരാകും. റോഡപകടസാദ്ധ്യത കുറയ്ക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ...

Related Articles

Popular Categories

spot_imgspot_img