web analytics

ആറായിരം ചതുരശ്രയടിയുള്ള കെട്ടിടത്തിലൊരു അക്ഷയ സെൻ്റർ; കേരളത്തിലെ ഏറ്റവും വലുത്; പെരുമ്പാവൂരുകാർ വേറെ ലെവെലാണ്

ചെറിയൊരു കടമുറി, അല്ലെങ്കില്‍ അതിലും കുറച്ചു കൂടി വലുത്. ഒരു അക്ഷയ സെന്ററിന്റെ വലുപ്പം പരമാവധി അത്രയൊക്കെയാകും ഏതൊരാളും പ്രതീക്ഷിക്കുക.

എന്നാല്‍ ആ ധാരണകളെ എല്ലാം കാറ്റില്‍പ്പറത്തുകയാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഒരു പുതിയ അക്ഷയ സെന്റര്‍.

ആറായിരം ചതുരശ്രയടിയുള്ള കെട്ടിടത്തിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ അക്ഷയ സെന്റര്‍ പ്രവർത്തിക്കുന്നത്.

എറണാകുളം ജില്ലയിലാണ് ഈ വലിയ അക്ഷയ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. വെങ്ങോല ഗ്രാമ പഞ്ചായത്തിലെ അറക്കപ്പടിയിലാണ് അക്ഷയ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

നിലവില്‍ അറയ്ക്കപ്പടി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അക്ഷയ കേന്ദ്രമാണ് വിപുലമായ സൗകര്യങ്ങളോടെ മാവേലി സ്റ്റോറിന് എതിര്‍വശത്തേക്ക് മാറ്റി സ്ഥാപിച്ചത്.

വി എച്ച് അജാസ് എന്ന സംരംഭകന്റെ നേതൃത്വത്തില്‍ ആകെ 50 ജീവനക്കാരാണ് ഈ അക്ഷയ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നത്.

ഉദ്ഘാടന ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി എല്‍ദോസ്, മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഐടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ചിഞ്ചു സുനില്‍ ആമുഖ പ്രഭാഷണം നടത്തി. അക്ഷയ കേന്ദ്രത്തിലെ ആധാര്‍ സേവ കേന്ദ്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം യുഐഡി സ്റ്റേറ്റ് അഡ്മിന്‍ എന്‍ ആര്‍ പ്രേമ നിര്‍വഹിച്ചു. ജില്ലയിലെ മുതിര്‍ന്ന അക്ഷയ സംരംഭകരെ ചടങ്ങില്‍ ആദരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ; കൊച്ചിയിൽ നടന്നത്

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ;...

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19കാരൻ...

ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം; ഡിസംബര്‍ 15ന് തുടങ്ങും

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ തീരുമാനം.തെരഞ്ഞെടുപ്പ് ഡ്യൂട്ടികളെ തുടര്‍ന്ന്...

വിവാഹ മോചിതയായ ഭാര്യയെ പീഡിപ്പിച്ചാൽ….നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും; ഭീഷണി ഇമെയിൽ വഴി

വിവാഹ മോചിതയായ ഭാര്യയെ പീഡിപ്പിച്ചാൽ….നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും; ഭീഷണി...

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ...

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ തൃശൂർ ∙ തോൽവിയെ പേടിക്കാതെ...

Related Articles

Popular Categories

spot_imgspot_img