web analytics

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാളെ ഈ റൂട്ടിൽ വൻ മാറ്റം: മിക്ക ട്രെയിനുകളും വഴിതിരിച്ചുവിടും;

തിരുവനന്തപുരം: നാളെ ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കണം.

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ റെയിൽവേ ഗതാഗതത്തിൽ നാളെ (ശനിയാഴ്ച) വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കൊല്ലം-എറണാകുളം മെമു റദ്ദാക്കിയതിനൊപ്പം എട്ടു പ്രധാന ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്യും.

വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ (കോട്ടയം ഒഴിവാക്കി ആലപ്പുഴ വഴി)

കോട്ടയം വഴി പോകേണ്ട 8 ട്രെയിനുകൾ നാളെ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. യാത്രക്കാരുടെ സൗകര്യാർത്ഥം ഇവയ്ക്ക് അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

  • തിരുവനന്തപുരം – ചെന്നൈ മെയിൽ (12624): സ്റ്റോപ്പുകൾ – ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ.
  • മലബാർ എക്സ്പ്രസ് (16629): ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.
  • ശ്രീഗംഗാനഗർ എക്സ്പ്രസ് (16312): ആലപ്പുഴ, എറണാകുളം ജംക്ഷൻ.
  • അമൃത എക്സ്പ്രസ് (16343): ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ.
  • രാജ്യറാണി എക്സ്പ്രസ് (16349): ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ.
  • മംഗളൂരു എക്സ്പ്രസ് (16347): ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ.
  • വിവേക് എക്സ്പ്രസ്, ഹംസഫർ എക്സ്പ്രസ് എന്നിവയും കായംകുളം, ആലപ്പുഴ വഴി സർവീസ് നടത്തും

എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും എം.ആർ. അജിത് കുമാറിനെ മാറ്റി

സർവീസ് റദ്ദാക്കിയതും ഭാഗികമായി നിർത്തിയതും

രാത്രി 9.05-നുള്ള കൊല്ലം-എറണാകുളം മെമു (66310) പൂർണ്ണമായും റദ്ദാക്കി.

കൂടാതെ മധുര-ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

ചെന്നൈയിൽ നിന്ന് വരുന്ന തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) നാളെ രാവിലെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

തിരികെ ചെന്നൈയിലേക്കുള്ള ട്രെയിൻ രാത്രി 8.05-ന് കോട്ടയത്ത് നിന്നായിരിക്കും യാത്ര തുടങ്ങുക.

പാലരുവി എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ് എന്നിവ നാളെ വൈകി ഓടുമെന്നും റെയിൽവേ അറിയിച്ചു.

യാത്രക്കാർ സ്റ്റേഷനുകളിൽ എത്തുന്നതിന് മുൻപ് കൃത്യമായ സമയം പരിശോധിക്കേണ്ടതാണ്.

spot_imgspot_img
spot_imgspot_img

Latest news

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

Other news

മീൻ വായിൽ കടിച്ചുപിടിച്ചു; തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം!

മീൻ വായിൽ കടിച്ചുപിടിച്ചു; തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം! ഭുവനേശ്വർ: കുളത്തിൽ മീൻപിടിക്കുന്നതിനിടെ...

‘കേരളത്തിൽ എൻഡിഎ സർക്കാർ വരും’; തിരുവല്ലയിൽ മോദിയുടെ പ്രഖ്യാപനം

‘കേരളത്തിൽ എൻഡിഎ സർക്കാർ വരും’; തിരുവല്ലയിൽ മോദിയുടെ പ്രഖ്യാപനം പത്തനംതിട്ട: കേരളത്തിൽ എൽഡിഎഫ്...

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നതായി...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

പെൺകുഞ്ഞ് ജനിക്കുമെന്ന് അറിഞ്ഞതോടെ ക്രൂരത; ഭാര്യയെയും മക്കളെയും സ്വിമ്മിങ് പൂളിലിട്ട് കൊന്നു!

പെൺകുഞ്ഞ് ജനിക്കുമെന്ന് അറിഞ്ഞതോടെ ക്രൂരത; ഭാര്യയെയും മക്കളെയും സ്വിമ്മിങ് പൂളിലിട്ട് കൊന്നു! തെലങ്കാനയിലെ...

‘കേരളത്തിൽ ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും’; ശോഭ കരന്തലജെ

‘കേരളത്തിൽ ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും’; ശോഭ കരന്തലജെ എറണാകുളം: കേരളത്തിൽ ‘ലവ്...

Related Articles

Popular Categories

spot_imgspot_img