News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും

മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും
May 4, 2024

മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന അധ്യാപകർക്കുള്ള എഐ പരിശീലനത്തിന്റെ ആദ്യബാച്ച് പൂർത്തിയായി. സംസ്ഥാനത്ത് 71 കേന്ദ്രങ്ങളിലായി 1856 അധ്യാപകരാണ് ആദ്യ ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയത്.

സെക്കൻഡറി തലം തൊട്ടുള്ള 80,000 അധ്യാപകർക്ക് ഓഗസ്റ്റ് മാസത്തിനുള്ളിൽ പരിശീലനം നൽകിയതിനുശേഷം പ്രൈമറി അധ്യാപകരെക്കൂടി പരിശീലിപ്പിച്ച് 2025 ജനുവരി 1 ഓടെ മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു.

സമ്മറൈസേഷൻ, ഇമേജ് ജനറേഷൻ, പ്രോംപ്റ്റ് എൻജിനിയറിംഗ്, പ്രസന്റേഷനുകൾ, അനിമേഷനുകൾ തുടങ്ങിയവയുടെ നിർമ്മാണം, ഇവാല്യുവേഷൻ എന്നിങ്ങനെയുള്ള മേഖലകളിലാണ് കൈറ്റിന്റെ മൊഡ്യൂൾ ഉപയോഗിച്ച് അധ്യാപകർ പരിശീലനം നേടുന്നത്. ഉത്തരവാദിത്വത്തോടെയുള്ള നിർമിതബുദ്ധി ഉപയോഗം, ഡീപ്‌ഫേക്ക് തിരിച്ചറിയൽ, അൽഗൊരിതം പക്ഷപാതിത്വം, സ്വകാര്യതാ പ്രശ്‌നങ്ങൾ തുടങ്ങിയവയും പരിശീലനത്തിന്റെ ഭാഗമായി അധ്യാപകർ പരിചയപ്പെടുന്നുണ്ട്. അധ്യാപകർ ലാപ്‌ടോപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ച് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളായാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

 

Read More: കുബേരനിലെ ദിലീപ് കഥാപാത്രത്തെ പോലെ ഒറ്റ ദിവസത്തെ കോടീശ്വരൻമാരായി ജീവിച്ചത് 16 പേർ; സഞ്ചരിക്കാൻ ഫെരാരി, ലംബോർഗിനി, ബെൻലി, ഫോർഡ് മസ്താംഗ്, കാർഡിലാക്ക്… താമസിക്കാൻ ഫൈവ് സ്റ്റാർ ഹോട്ടൽ; മെയ്ദിനത്തിൽ കെട്ടിട നിർമാണ തൊഴിലാളികൾക്ക് ലഭിച്ച ഭാഗ്യം ഇങ്ങനെ

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News
  • Top News

ഉപഭോഗം കൂടിയാൽ ഉടനടി അറിയാം; നിർമ്മിത ബുദ്ധിയിലൂടെ വൈദ്യുതി പാഴാക്കൽ തടയാൻ കെ.എസ്.ഇ.ബി

News4media
  • Technology

ആളുകളുടെ കയ്യക്ഷരം കോപ്പിയടിക്കാൻ കഴിവുനേടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്; അപകട മുന്നറിയിപ്പ് നൽകി ടെക...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]